കുവൈത്തില്‍ പൊലീസ് വാഹനങ്ങള്‍ നിറം മാറുന്നു

Update: 2018-05-15 20:30 GMT
Editor : admin
കുവൈത്തില്‍ പൊലീസ് വാഹനങ്ങള്‍ നിറം മാറുന്നു

കുവൈത്തില്‍ അടുത്ത ആഴ്ച മുതല്‍ പൊലീസ് വാഹനങ്ങളുടെ നിറം മാറുന്നു.

കുവൈത്തില്‍ അടുത്ത ആഴ്ച മുതല്‍ പൊലീസ് വാഹനങ്ങളുടെ നിറം മാറുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളോടെയാണ് ആഭ്യന്തര മന്ത്രാലയം പുതിയ പട്രോളിങ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്. മന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗം ആണ ഇക്കാര്യം അറിയിച്ചത്.

കറുപ്പ് നിറത്തില്‍ മഞ്ഞ വരകള്‍ ചേര്‍ത്തു മനോഹരമാക്കിയ റെസ്‌ക്യൂ പട്രോളിങ് കാറുകള്‍, വെളുത്ത പശ്ചാത്തലത്തില്‍ മഞ്ഞയും നീലയും സ്റ്റ്രിപ്പുകളോട് കൂടിയ ട്രാഫിക് കാറുകള്‍, വെളുപ്പും ചാര നിറവും ചേര്‍ന്ന പൊതു സുരക്ഷാ വാഹനങ്ങള്‍, ഇളം ചാര നിറത്തില്‍ തവിട്ടു വരകളുമായി അമന്‍ അല്‍മുനാഫിദ് ഇങ്ങനെ നീളുന്നു പൊലീസ് വാഹനങ്ങളിലെ നിറം മാറ്റം. പൊതു സുരക്ഷാ വിഭാഗത്തിലേക്ക് ആവശ്യമായ പുതിയ 271 വാഹനങ്ങള്‍ അടുത്ത ആഴ്ചയോടെ ഏറ്റുവാങ്ങുമെന്നു ആഭ്യന്തര മന്ത്രാലയം വാഹന വിഭാഗം മേധാവി കേണല്‍ മിശാല്‍ ഇബ്രാഹിം ഷഹബാന്‍ പറഞ്ഞു. അടുത്ത മാസം പകുതിമുതല്‍ രണ്ട് ഘട്ടങ്ങളിലായി ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റിലേക്കും നിറം മാറ്റിയ വാഹന വ്യൂഹം എത്തിച്ചേരും. അതിര്‍ത്തികാര്യ ഡിപ്പാര്‍ട്ടുമെന്റിലുള്‍പ്പെടെ മന്ത്രാലയത്തിന് കീഴിലെ എല്ലാ വാഹനങ്ങളിലും ഈ നിറംമാറ്റ പദ്ധതി നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News