ഒമാനില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
Update: 2018-05-15 20:58 GMT
ഒമാനിലെ ഹൈമക്കടുത്ത് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
ഒമാനിലെ ഹൈമക്കടുത്ത് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ്കുമാറാണ് മരിച്ച മലയാളി. മറ്റ് രണ്ട് പേർ പാക്കിസ്താൻ സ്വദേശികളാണ്.
മസ്‌കത്തിൽ നിന്ന് 500 കിലോമീറ്റർ അകലെ ഹൈമയിലെ മുഹൈസിനയിൽ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം. വാദി കബീറിൽ അലൂമിനിയം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തുന്ന പ്രദീപും സഹപ്രവർത്തകരും ജോലി ആവശ്യാർഥം പോകവേയാണ് അപകടമുണ്ടായത്.