യു.എ.ഇയിലെ ആദ്യകാല പ്രവാസി ബിസിനസുകാരന്‍ അബ്ദുല്ല ഹാജി നാട്ടില്‍ നിര്യാതനായി
മൂന്നുവര്‍ഷത്തോളമായി നാട്ടില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു
Update: 2026-02-05 11:56 GMT
അബൂദബി: 1970 കളുടെ തുടക്കത്തില്‍ അബൂദബിയിലെത്തി ബിസിനസ് ലോകം കെട്ടിപ്പടുത്ത മലപ്പുറം തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് കൈപ്പാടത്തുവീട്ടില്‍ അബ്ദുല്ല ഹാജി (ബാവ ഹാജി - 84) നാട്ടില്‍ നിര്യാതനായി. മൂന്നുവര്‍ഷത്തോളമായി നാട്ടില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. വാര്‍ധക്യസഹചമായ രോഗങ്ങള്‍ മൂലംമാണ് മരണപ്പെട്ടത്. എടക്കനാട് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അബ്ദുല്ല ഹസന്‍ ട്രേഡിങ്, റോയല്‍ സിറ്റി മാര്‍ക്കറ്റ്, ക്രൗണ്‍ മെഡിക്കല്‍ സെന്റര്‍, വോക്കേഴ്‌സ് ഓട്ടോ ഗാരേജ്, ഷംസ് അല്‍ ഐന്‍ വെജിറ്റബിള്‍, റാഡിക്‌സ് ടെക്‌നോളജി തുടങ്ങിയവാണ് ബാവ ഹാജിയുടെ ബിസിനസ് സംരംഭങ്ങള്‍. ജീവകാരുണ്യ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിവന്നിരുന്നു. ഭാര്യ: ഫാത്വിമ ( കുഞ്ഞുമോള്‍). മക്കള്‍: അഫ്‌സല്‍, അഫ്‌സത്ത്, അഫ്‌സില, സക്കീന.