ഇറാൻ ആക്രമണം; യുഎഇ ഇതുവരെ തടഞ്ഞത് 341 ബാലിസ്റ്റിക് മിസൈലും 15 ക്രൂയിസ് മിസൈലും
ഇന്ന് മൂന്ന് മിസൈലും എട്ട് ഡ്രോണും തടഞ്ഞു
അബൂദബി: മാർച്ച് 21-ന് ഇറാനിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളും തടഞ്ഞതായി യുഎഇ. ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം, യുഎഇ വ്യോമ പ്രതിരോധം 341 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,748 ഡ്രോണുകളുമാണ് തടഞ്ഞത്.
ഈ ആക്രമണങ്ങളിൽ സായുധ സേനയിലെ 2 അംഗങ്ങൾ രക്തസാക്ഷികളായി. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരായ ആറുപേർ കൊല്ലപ്പെട്ടു. ആകെ 160 പേർക്ക് പരിക്കേറ്റു. യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്താൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, ഫലസ്തീൻ, ഘാന, ഇന്തോനേഷ്യ, സ്വീഡൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് പരിക്കേറ്റിട്ടുള്ളത്.