Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: മുസ്ലിംലീഗ് സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിൽ നേതൃത്വത്തിന് നേരെ ഒളിയമ്പുമായി കെ.എം.സി.സി. പട്ടാളത്തിന് രാഷ്ട്രീയത്തിൽ പരിമിതിയുള്ള പോലെയാണ് കെ.എം.സി.സിയെന്ന് ഗ്ലോബൽ നേതാവ് പുത്തൂർ റഹ്മാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതിർത്തികൾ കാക്കുന്ന സൈന്യത്തെ പോലെ പാർട്ടിയുടെ കാവൽഭടൻമാരായി കെ.എം.സി.സി തുടരുമെന്ന് പുത്തൂർ റഹ്മാൻ പറയുന്നു. സ്ഥാനാർഥി നിർണയത്തിൽ കെ.എം.സി.സിക്ക് പ്രാതിനിധ്യം വേണമെന്ന് പുത്തൂർ റഹ്മാൻ ലീഗ് സംസ്ഥാന കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു.