സൗദി ജവാസാത്തിന് പിഴ ഇനത്തില്‍ ലഭിച്ചത് 10 കോടി 18 ലക്ഷം റിയാല്‍

Update: 2018-05-15 19:27 GMT

കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ മാസത്തില്‍ ഒരു കോടിയും നാലം മാസത്തില്‍ 1.3 കോടിയും പിഴ ഇനത്തില്‍ മാത്രം ലഭിച്ചതായും ട്വിറ്റര്‍ വിജഞാപനത്തില്‍ അധികൃതര്‍ വിശദീകരിച്ചു

സൗദി ജവാസാത്തിന് ഒരു വര്‍ഷത്തിനകം പിഴ ഇനത്തില്‍ ലഭിച്ചത് 10 കോടി 18 ലക്ഷം റിയാല്‍. ഇഖാമ, തൊഴില്‍ നിയമ ലംഘനത്തില്‍ നിന്നാണ് ഭൂരിപക്ഷം സംഖ്യയും പിഴയായി ലഭിച്ചത്. സൗദി പാസ്പോര്‍ട്ട് വിഭാഗത്തിന് (ജവാസാത്ത്) 1438 (കഴിഞ്ഞ) ഹിജ്റ വര്‍ഷത്തില്‍ 10 കോടി 18 ലക്ഷം റിയാല്‍ പിഴ ഇനത്തില്‍ ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഇഖാമ, തൊഴില്‍ നിയമലംഘകര്‍, അതിര്‍ത്തി നിയമം പാലിക്കാത്തവര്‍ എന്നിവരില്‍ നിന്നാണ് ഇത്രയും സംഖ്യ പിഴ ഇനത്തില്‍ ലഭിച്ചതെന്ന് ജവാസാത്ത് ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വെളിപ്പെടുത്തി. 90,626 ഓഫീസ് വിജ്ഞാപനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ജവാസാത്ത് പുറത്തിറക്കിയിരുന്നു. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലക്കെട്ടില്‍ കാമ്പയിന്‍ നടന്നതും ഈ കാലവയളവിലാണ്.

Advertising
Advertising

കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ മാസത്തില്‍ ഒരു കോടിയും നാലം മാസത്തില്‍ 1.3 കോടിയും പിഴ ഇനത്തില്‍ മാത്രം ലഭിച്ചതായും ട്വിറ്റര്‍ വിജഞാപനത്തില്‍ അധികൃതര്‍ വിശദീകരിച്ചു. ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവ ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വേദികളും സഹകരിച്ചാണ് നിയമ ലംഘകര്‍ക്കെതിരെയുള്ള പരിശോധനയും കാമ്പയിനും നടത്തിയത്. നിയമലംഘനത്തിലൂടെ ലഭിക്കുന്ന പിഴയും ട്രാഫിക് നിയമ ലംഘനങ്ങളും കര്‍ശനമായി നിരീക്ഷിക്കുന്നതിലൂടെയും പിഴ ചുമത്തുന്നതിലൂടെയും രാഷ്ട്രത്തിന്റെ പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News