ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ ഒരു രക്ഷിതാവിന്‍റെ എല്ലാ മക്കള്‍ക്കും ഏകീകൃത ഫീസ്

Update: 2018-05-16 00:49 GMT
Editor : rishad
ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ ഒരു രക്ഷിതാവിന്‍റെ എല്ലാ മക്കള്‍ക്കും ഏകീകൃത ഫീസ്

തീരുമാനം സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും

ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ ഒരു രക്ഷിതാവിന്‍റെ എല്ലാ മക്കള്‍ക്കും ഏകീകൃത ഫീസ് നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ മാസം മുതല്‍ പുതിയ ഫീസ് നടപ്പിലാക്കുമെന്ന് പ്രിന്‍സിപ്പാള്‍ സര്‍ക്കുലര്‍ അയച്ചു. തീരുമാനം സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. അതേ സയമം ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭരണ സമിതി അറിയിച്ചു.ഇന്ത്യന്‍ സ്കൂള്‍ ദമ്മാമിലെ പ്രതിമാസ ട്യൂഷന്‍ ഫീസ് കുടുംബത്തിലെ എല്ലാ കുട്ടികള്‍ക്കും ഏകീകൃതമാക്കി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ മുഹമ്മദ് ഷാഫി ഉത്തരവിറക്കി.

Advertising
Advertising

ഏപ്രില്‍ ഒന്നു മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. ഇതോടെ, എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ളാസ് വരെയുള്ള എല്ലാ കുട്ടികളുടെയും ഫീസ് 240 റിയാലാവും. നിലവില്‍ ഒരേ കുടുംബത്തിലെ രണ്ടാമത്തെയും, മൂന്നാമത്തെയും കുട്ടികള്‍ക് 215, 165 റിയാലാണ് ഫീസ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇത് ഏകീകരിക്കണം എന്ന ആവശ്യം ചര്‍ച്ച ചെയ്തിരുന്നു. എംബസിയുടെയും ഹയര്‍ ബോര്‍ഡിന്‍റെയും നിര്‍ദേശ പ്രകാരമാണ് ഫീസ് ഏകീകരണ സര്‍ക്കുലര്‍ അയച്ചതെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു. ചില രക്ഷിതാക്കള്‍ക് ഇതൊരു ഭാരമാവും എന്നതിനാല്‍, അവര്‍ ഫീസ് ഇളവിന് അപേക്ഷിക്കാവുന്നതാണ്. അര്‍ഹതപെട്ടവരെ സ്കൂള്‍ അധികൃതര്‍ തെരെഞ്ഞെടുത്തത് ഇളവ് നല്‍കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Full View

വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഈ വര്‍ധനവെന്നും രക്ഷിതാക്കള്‍ സഹകരിക്കണമെന്നും പ്രിന്‍സിപ്പല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇന്ത്യന്‍ സ്കൂള്‍ ജുബൈലില്‍ തല്‍കാലം ഫീസ് ഏകീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭരണ സമിതി അറിയിച്ചു. എംബസിയില്‍നിന്നും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഫീസ് ഏകീകരണം ഭരണ സമിതി ചര്‍ച്ച ചെയ്ത ശേഷം നടപ്പാക്കാന്‍ പ്രയാസമാണെന്ന് അറിയിക്കുകയായിരുന്നു.

കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതാണ് കാരണമായി ചൂണ്ടികാട്ടിയത്. എന്നാല്‍ അങ്ങനെയുള്ളവരെ തരം തിരിച്ച് ഫീസ് ഏകീകരിക്കാനും നിര്‍ദ്ദേശമുണ്ടായി. ഇത് രണ്ടും നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി ജുബൈല്‍ ഭരണ സമിതി എംബസിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News