ടൂറിസ്റ്റ് ഡെസ്റ്റിനേഷനായിരുന്ന കേരളത്തെ പിണറായി സര്‍ക്കാര്‍ ക്രിമിനല്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നുവെന്ന് ടി. സിദ്ധീഖ്
ടൂറിസ്റ്റ് ഡെസ്റ്റിനേഷനായിരുന്ന കേരളത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ ക്രിമിനല്‍ ഡെസ്റ്റിനേഷനാക്കി മാറ്റുകയാണെന്ന് കോഴിക്കോട് ഡി.സി.സി.പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് ആരോപിച്ചു
ടൂറിസ്റ്റ് ഡെസ്റ്റിനേഷനായിരുന്ന കേരളത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ ക്രിമിനല്‍ ഡെസ്റ്റിനേഷനാക്കി മാറ്റുകയാണെന്ന് കോഴിക്കോട് ഡി.സി.സി.പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് ആരോപിച്ചു .ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല ഏകദിന പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കാനായി ദോഹയിലെത്തിയതായിരുന്നു അദ്ദേഹം. അതിരപ്പള്ളി പദ്ധതിയെ കോണ്‍ഗ്രസ് പിന്തുണക്കില്ലെന്നും പരിസ്ഥിതിക്കായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതുകള്‍ക്കുമെതിരായ അതിക്രമങ്ങളടക്കം ഒന്‍പത് മാസംകൊണ്ട് കേരളത്തെ ക്രിമിനല്‍വത്ക്കരിച്ചിരിക്കുകയാണ് , കൊടി സുനിമാരും , പള്‍സര്‍ സുനിമാരും ഭരണകൂട ക്രിമിനല്‍ ബന്ധത്തിന്റെ തെളിവുകളാണെന്നും അദ്ധേഹം പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ പ്രവാസികള്‍ക്കു വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരംക്ഷണം മുഖ്യമായി കണ്ട കോണ്‍ഗ്രസ് ഇടക്കാലത്ത് പിന്നാക്കം പോയെങ്കിലും ഇപ്പോള്‍ പൂര്‍വ്വ പ്രതാപം വീണ്ടെടുത്തതായി പറഞ്ഞ സിദ്ധീഖ് അതിരിപ്പിള്ളി പദ്ധതിക്കെതിരായ നിലപാട് പാര്‍ട്ടി നേതൃത്വത്തിന്റെതാണെന്ന് വ്യക്തമാക്കി.