പല്‍പക് കുവൈത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

Update: 2018-05-19 14:40 GMT
പല്‍പക് കുവൈത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട മെഗാ തിരുവാതിര വ്യത്യസ്ത പുലർത്തി

Full View

കുവൈത്തിലെ പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പല്‍പകിന്റെ ഓണാഘോഷപരിപാടികൾ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട മെഗാ തിരുവാതിര വ്യത്യസ്ത പുലർത്തി . നൂറിൽ പരം വനിതകളാണ് തിരുവാതിരക്കളിയിൽ ചുവടു വെച്ചത് .

സാംസ്കാരിക ഘോഷയാത്രയോടെയാണ് പാലക്കാട് അസോസിയേഷൻ ഓഫ് കുവൈത്തിന്റെ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചത്. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ചടങ്ങിൽ പ്രസിഡന്റ് അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ശിവദാസ് വാഴയില്‍, ദിലി, പി.എന്‍. കുമാര്‍, ശ്രീലേഖ ശശിധരന്‍, ഷറഫുദ്ദിന്‍ കണ്ണേത് എന്നിവര്‍ സംസാരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാര്‍ഡിലേക്ക് അടിസ്ഥാന സൗകര്യങ്ങളൂം ഉപകരണങ്ങളൂം നൽകുന്ന പദ്ധതിയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. പല്‍പക് സുവനീര്‍ സാം പൈനുംമൂട് പ്രകാശനം ചെയ്തു. അനൂപ് മാങ്ങാട് സ്വഗതവും ശ്രീഹരി നന്ദിയും പറഞ്ഞു. യുവ ഗായകരായ അസ്ലമും രേഷ്മയും നയിച്ച ഗാനമേളയും അരങ്ങേറി

Tags:    

Similar News