സൗദിയിലെ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ഫെയ്സ് ഐഡി നിർബന്ധമാക്കുന്നു

ഈ വർഷം മാർച്ചിനകം തീരുമാനം നടപ്പാക്കും

Update: 2026-02-02 14:02 GMT

റിയാദ്: സൗദിയിലെ ഓൺലൈൻ ടാക്സി സർവീസുകളിലെ ഡ്രൈവർമാർക്ക് ഫെയ്സ് ഐഡി നിർബന്ധമാക്കാൻ പൊതു​ഗതാ​ഗത മന്ത്രാലയം. ഡ്രൈവർമാരുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതിയുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതോടെ ഡ്രൈവർമാർക്ക് രജിസ്ട്രേഷനായി പുതിയ പ്ലാറ്റ്ഫോമാകും. ഇതിലൂടെ ഡാറ്റയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാനും സാധിക്കും. ഈ വർഷം മാർച്ചിനകം പദ്ധതി നടപ്പാക്കാനാണ് തീരുമാനം. രജിസ്റ്റർ ചെയ്യുന്ന ഡ്രൈവർമാർ യോ​ഗ്യരാണോ എന്ന് പരിശോധിക്കാനും രജിസ്റ്റർ ചെയ്ത ഡാറ്റയും യഥാർഥ ഡാറ്റയും കൃത്യമാണോ എന്ന് പരിശോധിക്കാനും ആപ്പ് സഹായിക്കും.

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും സേവനത്തിന്റെ സുതാര്യതയും ​ഗുണനിലവാരവും ഉയർത്തുന്നതിനും ഇത് കാരണമാകുമെന്ന് മന്ത്രാലയം പറ‍ഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ 19929 എന്ന് ഏകീകൃത നമ്പർ റിപ്പോർട്ട് ചെയ്യണമെന്നും അതോറിററ്റി പറഞ്ഞു

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News