കിങ് ഫഹദ് കോസ്‌വേയിൽ ഡിസ്കൗണ്ട് പാക്കേജുകൾ പ്രഖ്യാപിച്ചു

ടോൾ നിരക്ക് വർധനക്ക് പിന്നാലെയാണ് നടപടി

Update: 2026-02-02 11:19 GMT

റിയാദ്: ടോൾ നിരക്ക് വർധനക്ക് പിന്നാലെ പുതിയ ഡിസ്കൗണ്ട് പാക്കേജുകൾ പ്രഖ്യാപിച്ച് കിങ് ഫഹദ് കോസ് വേ അതോറിറ്റി. കോസ്‌വേ ആപ്പ് വഴി യാത്രക്കാർക്ക് 40% വരെ ഡിസ്കൗണ്ട് ഇത് വഴി നേടാൻ കഴിയും. ഫ്രീക്വൻറ് ഫ്ലയർ പാക്കേജ്, ഫ്രീക്വൻറ് ട്രാവലർ പാക്കേജ്, റൗണ്ട് ട്രിപ്പ് പാക്കേജ് എന്നിങ്ങനെ മൂന്ന് പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രീക്വൻറ് ഫ്ലയർ പാക്കേജ് വഴി യാത്രക്കാർക്ക് 40% വരെ ഇളവ് ലഭിക്കും. സ്ഥിരമായോ അല്ലെങ്കിൽ ഭൂരിഭാഗം ദിവസങ്ങളിലും കോസ് വേ ഉപയോ​ഗിക്കുന്നവർക്കാണ് ആനുകൂല്യം. ഒരു മാസം അല്ലെങ്കിൽ 40 ക്രോസിങ്ങുകളാണ് കണക്ക്. 850 റിയാലാണ് പാക്കേജ് നിരക്ക്.

Advertising
Advertising

ഫ്രീക്വൻറ് ട്രാവലർ പാക്കേജ് വഴി 20% ഇളവ് ലഭിക്കും. ഇടവേളകളിൽ യാത്ര ചെയ്യുന്നവർക്കായാണ് ഈ പാക്കേജ്. ഒരു വർഷമോ അല്ലെങ്കിൽ 40 ക്രോസിങ്ങുകൾ പൂർത്തിയാകുന്നത് വരെയോ ഈ ആനുകൂല്യം ഉപയോഗിക്കാം. 1,120 റിയാലാണ് പാക്കേജ് നിരക്ക്. വിനോദ സഞ്ചാരികൾക്ക് ഏറ്റവും അനുയോജ്യമായ പാക്കേജാണ് റൗണ്ട് ട്രിപ്പ് പാക്കേജ്. ടോൾ നിരക്കിൽ 15 ശതമാനം വരെ ഇളവ് ലഭിക്കും. 60 റിയാലാണ് പാക്കേജ് നിരക്ക്. ഒരാഴ്ചയാണ് വരെയാണ് ഇതിന്റെ കാലാവധി. അല്ലെങ്കിൽ രണ്ട് റൗണ്ട് ട്രിപ്പുകൾ പൂർത്തിയാകുന്നത് വരെയോ ഈ ആനുകൂല്യം ഉപയോഗിക്കാം. ഈ മാസം 18 മുതലാണ് പുതിയ ടോൾ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News