വിദേശ കരുതൽ ശേഖരത്തിൽ ഒരു വർഷത്തിനിടെ സൗദിക്ക് നേട്ടം

ഒരു വർഷത്തിനിടെ10% വർധന

Update: 2026-03-22 07:13 GMT

റിയാദ്: വിദേശ കരുതൽ ശേഖരത്തിൽ ഒരു വർഷത്തിനിടെ പത്തു ശതമാനം നേട്ടം കൈവരിച്ച് സൗദി അറേബ്യ. ഫെബ്രുവരിയിൽ മാത്രം ആസ്തിയിൽ 170 കോടി റിയാൽ വർധിച്ചു. സൗദി സെൻട്രൽ ബങ്കിന്റേതാണ് കണക്ക്.

കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിദേശ സെക്യൂരിറ്റികളിലെ നിക്ഷേപം, വിദേശ കറൻസി നിക്ഷേപങ്ങൾ തുടങ്ങിയ ആസ്തികളാണ് നേട്ടത്തിന് പിന്നിൽ. സൗദി സെൻട്രൽ ബങ്കിന്റേതാണ് കണക്ക്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ആസ്തിയിൽ 10 ശതമാനത്തിന്റെ അഥവാ 16,250 കോടി റിയാലിന്റെ വളർച്ചയാണ് ഉണ്ടായത്. പ്രധാന പങ്കുവഹിക്കുന്ന വിദേശ കറൻസി ശേഖരം മാത്രം 1.69 ട്രില്യൺ റിയാലിലെത്തി. അതേസമയം, രാജ്യത്തിന്റെ സ്വർണ ശേഖരം 2008 മുതൽ മാറ്റമില്ലാതെ 1.62 ബില്യൺ റിയാലായി തുടരുകയാണ്. എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സൗദി. വിദേശ നിക്ഷേപങ്ങളുടെ കരുത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News