സിറ്റി ഫ്ലവറിന്റെ ത്രി ബിഗ് ഡെയ്‌സ് പ്രമോഷന് തുടക്കമായി
വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, കോസ്‌മെറ്റിക്‌സ്, ഹൌസ് ഹോള്‍ഡ് ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാ മേഖലകളില്‍ വന്‍ വിലക്കിഴിവ് ലഭ്യമാണ്.
സൌദിയിലെ പ്രമുഖ വ്യാപാര ശൃംഖലയായ സിറ്റി ഫ്ലവര്‍ ഒരുക്കിയ ത്രി ബിഗ് ഡെയ്‌സ് പ്രമോഷന് തുടക്കമായി. ഉപഭോക്താക്കള്‍ക്കായി വന്‍ വിലക്കിഴിവും കാഷ് വൌച്ചറുകളും ഉള്‍പ്പടെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
റിയാദിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ മുന്‍ സൌദി ശൂറ കൌണ്‍സില്‍ അംഗം ഡോ.ഖാലിദ് അല്‍ ഹുമൈരി ഉത്ഘാടനം ചെയ്തു. സിറ്റി ഫ്ലവറിന്റെ എല്ലാ ശാഖകളില്‍ മൂന്ന് ദിവസത്തെ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാണ് ഇത്തവണ പ്രമോഷന്‍ അരങ്ങേറുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, കോസ്‌മെറ്റിക്‌സ്, ഹൌസ് ഹോള്‍ഡ് ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാ മേഖലകളില്‍ വന്‍ വിലക്കിഴിവ് ലഭ്യമാണ്. വിവിധ സമയങ്ങളില്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നവര്‍ക്ക് വ്യത്യസ്ഥ ഗിഫ്റ്റ് വൌച്ചറുകള്‍ സമ്മാനമായി ലഭിക്കും.
സിറ്റി ഫ്ലവറിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ് ഷോറൂമുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും നടക്കുന്ന ത്രീ ബിഗ്‌ഡെയ്‌സ് പ്രമോഷന്‍ വ്യാഴാഴ്ച അവസാനിക്കും.