കുവൈത്തിലെ ഡിഎന്‍എ ഡാറ്റ ബാങ്ക് നിയമം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പഠനം

Update: 2018-05-21 10:54 GMT
Editor : admin
കുവൈത്തിലെ ഡിഎന്‍എ ഡാറ്റ ബാങ്ക് നിയമം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പഠനം

കുവൈത്തിലെ ഡിഎന്‍എ ഡാറ്റ ബാങ്ക് നിയമം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പഠനം.

Full View

കുവൈത്തിലെ ഡിഎന്‍എ ഡാറ്റ ബാങ്ക് നിയമം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പഠനം. പ്രാദേശിക ദിനപത്രമായ അൽജെരീദ നടത്തിയ പഠനത്തിലാണ് വ്യക്തികളുടെ ജനിതക മാതൃക ശേഖരിച്ചു വെക്കുന്നത് കുവൈത്ത് ഭരണഘടനയുടെ വിവിധ വകുപ്പുകൾക്ക് എതിരാണെന്ന് വിലയിരുത്തലുള്ളത്.

ഭരണഘടനയുടെ ഏതാനും അനുചേദങ്ങളുമായി ഡിഎൻഎ നിയമത്തിലെ വ്യവസ്ഥകൾ ഒത്തു പോകില്ലെന്നാണ് പത്രം ചൂണ്ടിക്കാട്ടുന്നത് . നിയമം പുനപരിശോധിച്ച് ആവശ്യമായ ഭേദഗതികൾ നടപ്പാക്കാൻ നാഷണൽ അസംബ്ലി തയ്യാറാകണം എന്നും പഠന റിപ്പോർട്ട് നിർദേശിച്ചു. ജനിതക മാതൃക നൽകാത്തവർക്ക് പാസ്പോര്‍ട്ട് അനുവദിക്കില്ലെന്ന സർക്കാർ നിലപാട് പൌരന്മാരുടെ യാത്രാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതും ഭാരണഘടനയുടെ 31 ആം അനുച്ചേദത്തിന്റെ നഗ്നമായ ലംഘനവുമാണ് . സ്ത്രീകൾക്ക് പാസ്പോർട്ട് അനുവദിക്കാൻ ഭർത്താവിന്റെ അനുമതി വേണമെന്ന നിബന്ധനക്കെതിരെ ഭരണഘടനാ കോടതി പുറപ്പെടുവിച്ച വിധി ഇക്കാര്യം ശരിവെക്കുന്നതാന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പിതൃത്വം തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്റ്റ്‌ നടത്തുന്നതിനെ വ്യക്തിനിയമ കോടതി നിരുല്‍സാഹപ്പെടുത്തിയ കാര്യവും പഠന റിപ്പോര്‍ട്ട് എടുത്തു കാട്ടി. മുഴുവൻ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന് കഴിഞ്ഞ ജൂലൈയിലാണ് പാർലമെന്റ് അംഗീകാരം നൽകിയത്. ഇമാം സാദിഖ് മസ്ജിദിലെ ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു പുതിയ നിയമനിർമാണം. നിലവിൽ രാജ്യത്തുള്ളവരുടെയും പുതുതായി എത്തുന്ന വിദേശികളുടെയും ജനിതക മാതൃകകൾ ശേഖരിക്കാനാണ് പദ്ധതി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ആസ്ഥാനത്ത് ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഈ വർഷം മുതൽ സ്വദേശി പാസ്പോർട്ടു ഇഷ്യു ചെയ്യുന്നതിനു ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News