അബൂദബിയില്‍ ഹോട്ടല്‍ താമസത്തിന് പുതിയ നികുതി

Update: 2018-05-22 11:12 GMT
Editor : admin
അബൂദബിയില്‍ ഹോട്ടല്‍ താമസത്തിന് പുതിയ നികുതി

ഹോട്ടല്‍ ബില്ലുകള്‍ക്ക് നാല് ശതമാനം മുനിസിപ്പാലിറ്റി ഫീയും ഒരു രാത്രി താമസത്തിന് 15 ദിര്‍ഹവും നികുതി ഏര്‍പ്പെടുത്താനാണ് നിര്‍ദേശമെന്ന് അല്‍ ഇത്തിഹാദ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു...

അബൂദബിയില്‍ ഹോട്ടല്‍ താമസത്തിന് പുതിയ നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. അബൂദബി മുനിസിപ്പാലിറ്റിക്ക് വരുമാനം കണ്ടെത്താനാണ് നടപടി. നിലവിലുള്ള സിറ്റി ടാക്‌സിനും സര്‍വീസ് ഫീസിനും പുറമെയാണിത്.

ഹോട്ടല്‍ ബില്ലുകള്‍ക്ക് നാല് ശതമാനം മുനിസിപ്പാലിറ്റി ഫീയും ഒരു രാത്രി താമസത്തിന് 15 ദിര്‍ഹവും നികുതി ഏര്‍പ്പെടുത്താനാണ് നിര്‍ദേശമെന്ന് അല്‍ ഇത്തിഹാദ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അബൂദബി വിനോദ സഞ്ചാര സാംസ്‌കാരിക അതോറിറ്റിയാണ് പുതിയ ഫീസ് പിരിക്കുക. മുനിസിപ്പല്‍കാര്യ വിഭാഗത്തിന്റെ സര്‍ക്കാര്‍ ബജറ്റിലേക്ക് ഈ തുക നീക്കി വെക്കും. നിലവില്‍ അബൂദബിയിലെ ഹോട്ടലുകള്‍ ആറ് ശതമാനം സിറ്റി നികുതിയും പത്ത് ശതമാനം സേവന നിരക്കും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്.

Advertising
Advertising

അതേസമയം, പുതിയ ഫീ സംബന്ധിച്ച് തങ്ങള്‍ക്ക് അറിവൊന്നും ലഭിച്ചിട്ടില്‌ളെന്ന് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ ഫീസ് ബാധകമാണോ എന്നും വ്യക്തമല്ല എക്‌സ്‌പോ 2020 പദ്ധതികള്‍ക്ക് ഫണ്ട് കണ്ടത്തെുന്നതിന് 2014 മാര്‍ച്ച് അവസാനത്തിലാണ് ദുബൈയില്‍ ഹോട്ടല്‍ താമസക്കാര്‍ക്ക് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയത്. ഒരു രാത്രി താമസത്തിന് ഏഴ് മുതല്‍ 20 വരെ ദിര്‍ഹമാണ് ദുബൈയില്‍ ഈടാക്കുന്നത്.

അതേസമയം, അബൂദബിയില്‍ പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിനോദ സഞ്ചാര സാംസ്‌കാരിക അതോറിറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News