എട്ട് വര്‍ഷമായുള്ള നോമ്പ് അനുഷ്ടാനം ബാബു ഇത്തവണയും മുടക്കിയില്ല

Update: 2018-05-23 07:34 GMT
Editor : Subin
എട്ട് വര്‍ഷമായുള്ള നോമ്പ് അനുഷ്ടാനം ബാബു ഇത്തവണയും മുടക്കിയില്ല

കഴിഞ്ഞ 28 വര്‍ഷക്കാലമായി പ്രവാസിയായി കഴിയുന്ന കോഴിക്കോട് കായക്കൊടി സ്വദേശി തട്ടാന്റെ പറമ്പത്ത്കത്ത് ബാബു വെന്ന ബാബുവേട്ടന് റമദാന്‍ വ്രതമാരംഭിച്ചത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പിന്നീട് ഇതുവരെ നോമ്പിന് മുടക്കമുണ്ടായിട്ടില്ല.

Full View

ഹോട്ടലിലെ ജോലിത്തിരക്കിനിടയിലും കഴിഞ്ഞ 8 വര്‍ഷക്കാലമായി മുടങ്ങാതെ നോമ്പനുഷ്ടിച്ച് വരികയാണ് ഖത്തര്‍പ്രവാസിയായ കോഴിക്കോട് കായക്കൊടി സ്വദേശി ബാബു. സഹപ്രവര്‍ത്തകരായ മുസ്ലിംസുഹൃത്തുക്കളോടുള്ള ഐക്യദാര്‍ഡ്യമാണ് ബാബു ഉപവാസത്തിലൂടെ അറിയിക്കുന്നത്.

കഴിഞ്ഞ 28 വര്‍ഷക്കാലമായി പ്രവാസിയായി കഴിയുന്ന കോഴിക്കോട് കായക്കൊടി സ്വദേശി തട്ടാന്റെ പറമ്പത്ത്കത്ത് ബാബു വെന്ന ബാബുവേട്ടന് റമദാന്‍ വ്രതമാരംഭിച്ചത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പിന്നീട് ഇതുവരെ നോമ്പിന് മുടക്കമുണ്ടായിട്ടില്ല. ദോഹയിലെ റെസ്‌റ്റോറണ്ടില്‍ സപ്ലയറായി ജോലി ചെയ്യുന്ന ബാബുവേട്ടന് നോമ്പുകാലത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലനാകും.

ഈത്തപ്പഴവും വെള്ളവും പഴങ്ങളുമാണ് നോമ്പുതുറ സ്‌പെഷ്യല്‍ . പിന്നീട് തിരക്കുപിടിച്ച റെസ്റ്റോറണ്ടില്‍ ജോലിയില്‍ മുഴുകും. ദിനേന നൂറോളം പേര്‍ക്ക് സൗജന്യമായി നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്ന ടോപ് കേര്‍ണിഷ്‌ റെസ്റ്റോറണ്ടിലാണ് ഈ 55 കാരന് ജോലി. നോമ്പുകാരനായി ക്കൊണ്ട് തന്നെ നോമ്പുകാരെ സേവിക്കുന്നതില്‍ ബാബുവേട്ടന് പൂര്‍ണസംതൃപ്തിയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News