മീഡിയാവണ്‍ പതിനാലാംരാവ് സീസണ്‍ ഫൈവ് ഗ്രാന്റ് ഫിനാലെക്കായുള്ള ഒരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നു 

Update: 2018-05-25 07:35 GMT
Editor : rishad

റിയാലിറ്റി ഷോകളുടെ ചരിത്രത്തിലെ പുതുമയുളള പോരാട്ടത്തിനായിരിക്കും വെള്ളിയാഴ്ച ഖത്തറിലെ ഏഷ്യന്‍ടൗണ്‍ ആഫിതിയേറ്റര്‍ സാക്ഷ്യം വഹിക്കുക

മീഡിയാവണ്‍ പതിനാലാംരാവ് സീസണ്‍ ഫൈവ് ഗ്രാന്റ് ഫിനാലെക്കായുള്ള ഒരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നു. ഏഷ്യന്‍ ടൗണ്‍ ആംഫിതിയേറ്ററില്‍ പതിനായിരത്തിലധികം സംഗീതാസ്വാദകരെ സാക്ഷി നിര്‍ത്തിയായിരിക്കും ഫൈനല്‍ പോരാട്ടം. കഴിഞ്ഞ 5 സീസണുകളില്‍ നിന്നുള്ള മികച്ച ഗായകരില്‍ നിന്ന് തെരെഞ്ഞടുത്ത 5 ഗായകര്‍ മാറ്റുരക്കുന്ന ഫിനാലെയില്‍ മറ്റു പ്രമുഖ പിന്നണി ഗായകരും അണിനിരക്കും.

Full View


റിയാലിറ്റി ഷോകളുടെ ചരിത്രത്തിലെ പുതുമയുളള പോരാട്ടത്തിനായിരിക്കും വെള്ളിയാഴ്ച ഖത്തറിലെ ഏഷ്യന്‍ടൗണ്‍ ആഫിതിയേറ്റര്‍ സാക്ഷ്യം വഹിക്കുക. പതിനായിരത്തിലധികം സംഗീതാസ്വാദകര്‍ക്കു മുമ്പാകെ പതിനാലാം രാവിലെ 5 സീസണുകളില്‍ നിന്നുള്ള മികച്ച ഗായകരില്‍ നിന്ന് മത്സരിച്ചെത്തിയ 5 ഫൈനലിസ്റ്റുകള്‍ പാടിത്തിമര്‍ക്കും . നികേഷ് , അജ്മല്‍ , ശംശാദ് , തിര്‍ത്ഥ , നര്‍മദ എന്നിവരാണ് സീസണ്‍ 5 ലെ ഫൈനലിസ്റ്റുകള്‍ . വിധികര്‍ത്താക്കളായ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ , ഗായിക രഹ്ന ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ക്കു പുറമെ പിന്നണിഗായകരായ വിധു പ്രതാപ് ,

Advertising
Advertising

Full View

അനിതാശൈഖ് എന്നിവരും ഇശല്‍ ഗായകന്‍ ആദില്‍ അത്തുവും ഈ സംഗീതമാമാങ്കത്തിന്റെ ഭാഗമാകും . പരിപാടിക്ക് മാറ്റേകാന്‍ ഈജിപ്ഷ്യന്‍ നര്‍ത്തകരുടെ തന്നൂറ നൃത്തവും ഖത്തറിലെ സ്വദേശി കലാകാരന്‍മാരുടെ കലാപ്രകടനങ്ങളും അരങ്ങേറും .കോഴിക്കോട്ടെ എസ് ബാന്റ് ഓര്‍ക്കസ്ട്രയാണ് പശ്ചാത്തലസംഗീതം , പതിനാലാം രാവ് അവതാരകയായ മേഘ്‌ന യാണ് ഗ്രാന്റ് ഫിനാലെയുടെയും അവതാരക . പ്രോഗ്രാം പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂരിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ ദോഹയിലെത്തിയിട്ടുണ്ട് .

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News