സൗദി വിദേശികൾക്ക് ഉംറ ഫീസ്: ഹജ് - ഉംറ മന്ത്രാലയം നിഷേധിച്ചു

Update: 2018-05-27 17:23 GMT
സൗദി വിദേശികൾക്ക് ഉംറ ഫീസ്: ഹജ് - ഉംറ മന്ത്രാലയം നിഷേധിച്ചു
Advertising

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് ഉംറ ചെയ്യാൻ മാർച്ച് ഒന്നു മുതൽ ഫീസ് ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചാരണം.

സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികൾക്ക് ഉംറ നിർവഹിക്കാന്‍ മാർച്ച് ഒന്നുമുതൽ 700 റിയാൽ ഫീസ് നൽകേണ്ടി വരുമെന്ന വാർത്ത ഹജ് - ഉംറ മന്ത്രാലയം നിഷേധിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഉംറ തീർഥാടകർക്ക് പരമാവധി സൗകര്യം ഏർപ്പെടുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഹജ് ഉംറ വകുപ്പ് സഹ മന്ത്രി ഡോ. അബ്ദുൽ ഫത്താഫ് മുശാത്ത് വ്യക്തമാക്കി.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് ഉംറ ചെയ്യാൻ മാർച്ച് ഒന്നു മുതൽ ഫീസ് ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചാരണം.

Tags:    

Similar News