യുഎഇ നിര്‍മാണ കമ്പനികളില്‍ സ്വദേശി ആരോഗ്യ സുരക്ഷാ ഓഫീസര്‍ നിയമനം നിര്‍ബന്ധമാക്കുന്നു
അഞ്ഞൂറില്‍ കൂടുതല്‍ ജീവനക്കാരുള്ള നിര്‍മാണ കമ്പനികള്‍ ഒരു സ്വദേശിയെ എങ്കിലും ഈ തസ്തികയില്‍ നിയമിക്കണമെന്ന നിയമം അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും.
യുഎഇയിലെ നിര്‍മാണകമ്പനികളില്‍ സ്വദേശിയായ ആരോഗ്യ സുരക്ഷാ ഓഫീസറുടെ സാന്നിധ്യം നിര്‍ബന്ധമാക്കുന്നു. അഞ്ഞൂറില്‍ കൂടുതല്‍ ജീവനക്കാരുള്ള നിര്‍മാണ കമ്പനികള്‍ ഒരു സ്വദേശിയെ എങ്കിലും ഈ തസ്തികയില്‍ നിയമിക്കണമെന്ന നിയമം അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും.
500 ല്‍ കൂടുതല്‍ ജീവനക്കാരുള്ള നിര്‍മാണ കമ്പനികള്‍ സ്വദേശിയായ ഒരു ഒക്യുപേഷണല്‍ ഹെല്‍ത്ത് ആൻഡ് സേഫ്റ്റി ഓഫീസറെ നിയമിച്ചിട്ടില്ലെങ്കില്‍ അവക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന് മാനവവിഭവ ശേഷി മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് സഈദ് ഗോബാഷ് അറിയിച്ചു. സ്വകാര്യ കമ്പനികളില്‍ സ്വദേശികളെ നിയമിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണ് നടപടി. തൊഴിലിടങ്ങളിലെ ആരോഗ്യ സുരക്ഷാ ഓഫിസര്‍ തസ്തിക യു എ ഇ സ്വദേശികള്‍ക്ക് മാത്രമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിവിധ മേഖലകളിലെ സാധ്യതകള്‍ സസൂക്ഷമം പഠിച്ചുവരികയാണ്. സ്വകാര്യമേഖലയില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍ക്കുന്നുണ്ട്. തൊഴിലന്വേഷകരായ സ്വദേശികള്‍ സ്വകാര്യമേഖലയിലെ ഒഴിവുകളിലേക്ക് കടന്നുവരണമെന്നും മന്ത്രി പറഞ്ഞു.