കുവൈത്ത് സ്വദേശിവത്ക്കരണം കൂടുതല്‍ മേഖലകളിലേക്ക്
സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്താനുള്ള സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് 30 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസിലുള്ള വിദേശികളെ പിരിച്ചു വിടാന്‍ വൈദുതി മന്ത്രാലയം ഒരുങ്ങുന്നത്. ..
കുവൈത്തില്‍ സ്വദേശി വല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്. 30 വര്‍ഷമോ അതില്‍ കൂടുതലോ കാലം സേവനമനുഷ്ടിച്ച വിദേശി ജീവനക്കാരെ പിരിച്ചു വിടാന്‍ കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ നഹര്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്താനുള്ള സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് 30 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസിലുള്ള വിദേശികളെ പിരിച്ചു വിടാന്‍ വൈദുതി മന്ത്രാലയം ഒരുങ്ങുന്നത്. അറബികള്‍ ഉള്‍പ്പെടെ ഒരു രാജ്യക്കാര്‍ക്കും ഇതില്‍ ഇളവു നല്‍കേണ്ടെന്നാണ് തീരുമാനം. ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ സമഗ്ര അഴിച്ചുപണിക്ക് നീക്കം നടക്കുന്നതായും സൂചനയുണ്ട്. അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാരൊഴികെയുള്ള എല്ലാ ഡയറക്ടര്‍മാര്‍ക്കും വകുപ്പ് മാറ്റമുണ്ടാകും.
മന്ത്രാലയത്തിലെ ചില സെക്റ്ററുകള്‍ സ്വകാര്യവത്കരിക്കാനും ആലോചനയുണ്ട് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മന്ത്രാലയത്തിലെ ഒഫീഷ്യല്‍ മേഖലകളില്‍ 50 ശതമാനവും ടെക്‌നിക്കല്‍ മേഖലയില്‍ 30 ശതമാനവും സ്വദേശിവത്കരണം ഏര്‍പ്പെടുത്താനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.