ഖത്തറിലേക്കുള്ള ചരക്ക് കപ്പലുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

Update: 2018-05-29 15:48 GMT
Editor : Subin
ഖത്തറിലേക്കുള്ള ചരക്ക് കപ്പലുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

ഖത്തര്‍ സ്റ്റാറ്റിസ്‌ററിക് വകുപ്പിന്റെ മാസാന്ത റിപ്പോര്‍ട്ടാണ് പുതിയ കണക്ക് പുറത്തു വിട്ടത് .

ഖത്തറിലെ ഹമദ് രാജ്യാന്തര തുറമുഖത്തേക്കെത്തിയ ചരക്കു കപ്പലുകളുടെ എണ്ണത്തില്‍ 47 ശതമാനം വര്‍ദ്ധനവ്. ആഗസ്റ്റില്‍ മാത്രം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുമായി 167 കപ്പലുകളാണ് ഹമദ് പോര്‍ട്ടില്‍ എത്തിയത്. ഖത്തര്‍ സ്റ്റാറ്റിസ്‌ററിക് വകുപ്പിന്റെ മാസാന്ത റിപ്പോര്‍ട്ടാണ് പുതിയ കണക്ക് പുറത്തു വിട്ടത്.

Full View

വിപുലമായ സൗകര്യങ്ങളുള്ള ഖത്തറിലെ ഹമദ് രാജ്യാന്തര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതിയാണ് കഴിഞ്ഞ നാലുമാസത്തിനിടെ ഉണ്ടായത്. ഉപരോധ രാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാരബന്ധങ്ങള്‍ക്ക് പകരം പുതിയ ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ ഇക്കാലയളവില്‍ ഖത്തറിനായിട്ടുണ്ട്. ഹമദ് രാജ്യാന്തര തുറമുഖത്തേക്ക് കൂടുതല്‍ ചരക്കു കപ്പലുകളെത്തിക്കാനായത് രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലും വലിയ പങ്കു വഹിച്ചതായാണ് വിലയിരുത്തല്‍ . ആഗസ്റ്റില്‍ 167 ചരക്കു കപ്പലുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പലതരം ചരക്കുകളുമായി ഹമദ് പോര്‍ട്ടിലെത്തിയതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക് വകുപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മുന്‍ മാസങ്ങളേക്കാള്‍ 47 ശതമാനത്തിന്റെ വളര്‍ച്ചയാണിത് .

ഇ​ന്ത്യ, പാ​ക്കി​സ്​​ഥാ​ൻ, ചൈ​ന, കു​വൈ​ത്ത്, ഒ​മാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് നി​ല​വി​ൽ നേ​രി​ട്ടു​ള്ള സ​ർ​വീ​സ്​ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് മ​റ്റ് രാ​ജ്യ​ങ്ങ​ൾ കൂ​ടി പി​ന്തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഉ​പ​രോ​ധ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News