അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക; ഉപരോധം അവസാനിപ്പിക്കാന്‍ ഉപാധികളുമായി സൌദി സഖ്യരാജ്യങ്ങള്‍

Update: 2018-05-30 12:55 GMT
അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക; ഉപരോധം അവസാനിപ്പിക്കാന്‍ ഉപാധികളുമായി സൌദി സഖ്യരാജ്യങ്ങള്‍
Advertising

തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടാനും ഇറാനുമായി ബന്ധം വിഛേദിക്കാനും ഖത്തര്‍ തയ്യാറാവണമെന്ന് സൗദി സഖ്യ രാജ്യങ്ങള്‍ ഉപാധിവെച്ചു. കുവൈറ്റ് മുഖേന ഖത്തറിനു നല്‍കിയ ഉപാധികള്‍ 10 ദിവസത്തിനകം നടപ്പിലാക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ചെയ്തു. തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കാനും ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടാനും ഈ രാജ്യങ്ങള്‍ ഖത്തറിനോടാവശ്യപ്പെട്ടു.

തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഖത്തറിനെതിരായ മാധ്യമ പ്രചരണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. സിറിയന്‍ തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ ഒരിക്കലും സഹായിച്ചിട്ടില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.

Tags:    

Similar News