ഷിഫ അൽ ജസീറ ഗ്രൂപ്പിന്റെ പുതിയ മെഡിക്കൽ സെന്റർ ബഹ് റൈനിൽ ഉദ്ഘാടനം ചെയ്തു

Update: 2018-05-31 23:16 GMT
Editor : Jaisy
ഷിഫ അൽ ജസീറ ഗ്രൂപ്പിന്റെ പുതിയ മെഡിക്കൽ സെന്റർ ബഹ് റൈനിൽ ഉദ്ഘാടനം ചെയ്തു

പ്രമുഖരുടെ സാന്നിധ്യത്തില്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫയീഖ ബിന്‍ത് സഈദ് അൽ സാലേ ഉദ്ഘാടനം നിർവ്വഹിച്ചു

ആതുരസേവന രംഗത്തെ മുൻ നിര ശ്യംഖലയായ ഷിഫ അൽ ജസീറ ഗ്രൂപ്പിന്റെ പുതിയ മെഡിക്കൽ സെന്റർ ബഹ് റൈനിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖരുടെ സാന്നിധ്യത്തില്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫയീഖ ബിന്‍ത് സഈദ് അൽ സാലേ ഉദ്ഘാടനം നിർവ്വഹിച്ചു.

Full View

നവീന സൗകര്യങ്ങളോടെ ഒരുക്കിയ ഷിഫ അൽ ജസീറ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫയീഖ ബിന്‍ത് സഈദ് അല്‍ സാലേയോടൊപ്പം എന്‍എച്ച്ആര്‍എ സിഇഒ ഡോ. മറിയം ജലാഹ്മയും പങ്കെടുത്തു. ഉദ്ഘാടന ശേഷം മന്ത്രി സെന്ററിലെ അത്യന്താധുനിക മെഡിക്കൽ സംവിധാനങ്ങൾ സന്ദർശിച്ച് വിലയിരുത്തി. ബഹ് റൈൻ പാാർലിമെൻ്റ് അംഗം അഹ്മദ് അബ്ദഒല്‍ വാഹിദ് കറാത്ത, മുന്‍ എംപി ഹസന്‍ ബുക്കമാസ്, ഷിഫ സിഇഒയും ഡയരക്ടറുമായ ഹബീബ്‌റഹ്മാന്‍, ഡയരക്ടര്‍ ഷബീര്‍ അലി, തുടങ്ങിയവർ സന്നിഹിതരായിരുന്നു. സെന്ററിൽ വിവിധ സ്പെഷ്യാലിറ്റികളിലായി മികച്ച ഡോക്ടർമാരൂടെ സേവനം ലഭ്യമാക്കിയതായി ഷിഫ സി.ഇഒ ഹബീബ് റഹ് മാൻ പറഞ്ഞു.

Advertising
Advertising

. മനാമയിൽ നിലവിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിൻ്റെ ആദ്യ ശാഖക്ക് സമീപം റോഡിന് എതിര്‍വശത്തായാണ് ഏഴു നിലകളിലായി പ്രവർത്തിക്കുന്ന പുതിയ മെഡിക്കൽ സെൻ്റർ. ദന്തരോഗചികിൽസക്കുള്ള സൂപ്പർ സ്പെഷ്യാലിറ്റി സെൻ്ററായി ആദ്യശാഖ പ്രവർത്തനം തുടരും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ദിവസങളിൽ പത്തോളം പരിശോധനകൾ സൗജന്യമായി നൽകുമെന്ന മാനേജ്മെൻ്റ് അറിയിപ്പിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണുണ്ടായത്. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു, സംഗീത നൃത്ത സന്ധ്യയൂം അരങ്ങേറി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News