കുവൈത്തിലെ വിസനിയന്ത്രണം: വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് റിപ്പോര്‍ട്ട്

Update: 2018-06-01 02:09 GMT
Editor : Sithara
കുവൈത്തിലെ വിസനിയന്ത്രണം: വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് അഞ്ച് മുസ്ലിം രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത തെറ്റിദ്ധാരണാ ജനകമെന്ന് റിപ്പോര്‍ട്ട്.

കുവൈത്ത് അഞ്ച് മുസ്ലിം രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത തെറ്റിദ്ധാരണാ ജനകമെന്ന് റിപ്പോര്‍ട്ട്. സിറിയ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ പൗരന്മാർക്കു 2011 മുതൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണം അമേരിക്കൻ പ്രസിഡണ്ട് ട്രംപ് നടപ്പാക്കിയ മുസ്ലിം കുടിയേറ്റ നിരോധവുമായി ചേർത്തുവെച്ചാണ് ചില അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയത്. വിസ നിയന്ത്രണം പുതിയ കാര്യമില്ലെന്നാണ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരം. അതേസമയം വാർത്തയുമായി ബന്ധപ്പെട്ട കുവൈത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

Advertising
Advertising

ആറ് രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് വിസ അനുവദിക്കുന്നതിൽ കുവൈത്തിൽ നേരത്തെ തന്നെ നിയന്ത്രണം ഉണ്ടായിരുന്നു. സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യക്കാർക്കാണ് 2011 മുതൽ വിസ നിയന്ത്രണമുള്ളത്. പിന്നീട് യെമൻ പൗരന്മാർക്കും വിസ നിർത്തലാക്കി. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് വിലക്കിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നും കുവൈത്ത് വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ പ്രത്യേക സാഹചര്യങ്ങളിൽ വിസ അനുവദിക്കുന്നുമുണ്ട്. പാകിസ്താൻ, ഇറാഖ് എന്നീ രാജ്യക്കാർക്കു ഇടക്കാലത്തു നിയന്ത്രങ്ങൾ ലഘൂകരിക്കുകയും ചെയ്തിരുന്നു.

ഇസ്രായേല്‍ പൗരന്മാര്‍ക്കും കുവൈത്തിലേക്ക് പ്രവേശം അനുവദിക്കാറില്ല. ഇസ്രായേലികളുമായുള്ള എല്ലാ ഇടപാടുകളും രാജ്യം വിലക്കിയിട്ടുള്ളതുമാണ്. നേരത്തെ ഇസ്രായേല്‍ പൗരന്മാര്‍ക്ക് വിമാനത്തില്‍ സീറ്റ് അനുവദിക്കണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് കുവൈത്ത് ദേശീയ വിമാനക്കമ്പനി ന്യൂയോര്‍ക്ക്, ലണ്ടന്‍ സര്‍വീസ് നിര്‍ത്തുക പോലും ചെയ്തിരുന്നു. ഇക്കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയത്തിന്റെ ചുവടുപിടിച്ച് കുവൈത്തും അഞ്ച് മുസ്ലിം രാജ്യങ്ങള്‍ക്ക് വിസ നിരോധം ഏര്‍പ്പെടുത്തി എന്ന രീതിയിൽ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News