ഖത്തറില്‍ വേനല്‍ചൂട് കനത്തു; മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു

Update: 2018-06-01 21:19 GMT
Editor : admin
ഖത്തറില്‍ വേനല്‍ചൂട് കനത്തു; മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു

ഖത്തറില്‍ വേനല്‍ ചൂട് ശക്തി പ്രാപിച്ചു തുടങ്ങിയതോടെ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു.

Full View

ഖത്തറില്‍ വേനല്‍ ചൂട് ശക്തി പ്രാപിച്ചു തുടങ്ങിയതോടെ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു. തൊഴിലിടങ്ങളില്‍ ജൂണ്‍ 15 മുതല്‍ മധ്യാഹ്ന വിശ്രമം നടപ്പില്‍ വരുത്തുമെന്ന് തൊഴില്‍ സാമൂഹ്യകാര്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി. 2007ലെ 16ാം നമ്പര്‍ മന്ത്രാലയ ഉത്തരവിന്റെ ഭാഗമായാണ് തീരുമാനം.

വേനല്‍ ചൂടും റമദാന്റെ വ്രതവും ഒരുമിച്ചെത്തിയതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമേകാനാണ് മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഖത്തറില്‍ മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചത്. ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 31 വരെ തുറസായ സ്ഥലത്ത് രാവിലെ അഞ്ച് മണിക്കൂറിലധികം തൊഴിലെടുപ്പിക്കാന്‍ പാടില്ല. രാവിലെ 11.30 വരെ മാത്രമേ തൊഴില്‍ പാടുള്ളൂ എന്നും ഉത്തരവിലുണ്ട്. വൈകുന്നേരത്തെ തൊഴില്‍ സമയം, മൂന്ന് മണിക്ക് ശേഷമല്ലാതെ ആരംഭിക്കരുതെന്നും ഉത്തരവിലുണ്ട്. മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമുള്ള പ്രവൃത്തി സമയ നോട്ടീസ് കമ്പനികള്‍ തൊഴിലിടങ്ങളില്‍ പതിക്കണം. തൊഴിലാളികളും മന്ത്രാലയത്തില്‍ നിന്നുമുള്ള പരിശോധകര്‍ക്കും കാണുന്ന വിധത്തിലായിരിക്കണം നോട്ടീസ് പതിക്കേണ്ടത്. മന്ത്രാലയത്തിന്റെ തീരുമാനം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം, ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാല്‍ കമ്പനി കുറഞ്ഞത് ഒരുമാസത്തേക്ക് അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News