വോട്ട് രേഖപ്പെടുത്താനായി പ്രവാസികള്‍ നാട്ടിലേക്ക്
മുസ്ലിം ലീഗ് പോഷണ സംഘടനയായ കെ എംസിസിയുടെ നേതൃത്വത്തില്‍ ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്ന് വോട്ടര്‍മാര്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഇനിയും യാഥാര്‍ഥ്യമായില്ലെങ്കിലും വലിയ തെരഞ്ഞെടുപ്പ് ആവേശത്തിലായിരുന്നു പ്രവാസികള്‍. പതിവിന് വിപരീതമായി കൂടുതല്‍ പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ കേരളത്തിലെത്തും.
പ്രചാരണത്തിനും കൂടുതല്‍ സമയം ലഭിച്ചതിനാല്‍ അരഡസനോളം സ്ഥാനാര്‍ഥികള്‍ ഇക്കുറി പ്രചാരണത്തിനായി യു എ ഇയിലെത്തി. മുസ്ലിം ലീഗ് പോഷണ സംഘടനയായ കെ എംസിസിയുടെ നേതൃത്വത്തില്‍ ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്ന് വോട്ടര്‍മാര്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉദുമ മണ്ഡലത്തിലേക്ക് മാത്രമായി മറ്റൊരു വോട്ട് വണ്ടിയും യു എ ഇയില്‍ നിന്ന് പറന്നു.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സംഘടനകള്‍ പരസ്പരം മല്‍സരിച്ചതിനാല്‍ ഇരുപത്തി മൂവായിരിത്തിലധികം പേരാണ് പേര് ചേര്‍ത്തത്. വോട്ടഭ്യര്‍ഥനയും രാഷ്ട്രീയ പ്രസ്താവനകളുമായി പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
ഗള്‍ഫിലെ ഫിലിപ്പിനോ പ്രവാസികള്‍ തങ്ങളുടെ എംബസികളില്‍ അവരുടെ നാട്ടിലെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്‍മാര്‍ക്ക് വന്‍തുക വിമാനടിക്കറ്റിന് മുടക്ക് വോട്ട് രേഖപ്പെടുത്തേണ്ടി വരുന്നത്.