ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് പട്ടികയിൽ യുഎഇയിലെ അഞ്ച് ചരിത്ര സ്ഥലങ്ങൾ

ദുബൈയിലെ ഒന്നും ഷാർജയിലെ നാലും സ്ഥലങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്

Update: 2026-02-14 10:05 GMT

ദുബൈ: ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് പട്ടികയിൽ യുഎഇയിലെ അഞ്ച് ചരിത്ര സ്ഥലങ്ങൾ. ദുബൈയിലെ ഒന്നും ഷാർജയിലെ നാലും സ്ഥലങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. ദുബൈയിലെ സാറൂഖ് അൽ ഹദീദ് പുരാവസ്തു സൈറ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഷാർജയിലെ വാദി ഹുൽവ്, അൽ ഫായ, അൽ നഹ്വ, ഖോർഫക്കാൻ കോട്ടകൾ എന്നിവക്കും അംഗീകാരം ലഭിച്ചു. ഉസ്ബെക്ക് തലസ്ഥാനമായ താഷ്‌കന്റിൽ നടന്ന ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 13ാം യോഗത്തിലാണ് പ്രഖ്യാപനം. ഇസ്ലാമിക് വേൾഡ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ICESCO) ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് പട്ടിക തയ്യാറാക്കുന്നത്.

Advertising
Advertising

 

 

 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News