എമിറേറ്റ്സ് യാത്രികർക്ക് 22 ചൈനീസ് നഗരങ്ങളിലേക്ക് എളുപ്പം പോകാം...; ലൂങ് എയറുമായി കരാറൊപ്പിട്ട് എമിറേറ്റ്സ്

2004 മുതൽ എമിറേറ്റ്സ് ചൈന മെയിൻലാൻഡിൽ സർവീസ് നടത്തുന്നുണ്ട്

Update: 2026-02-13 11:56 GMT

ദുബൈ: ലൂങ് എയറുമായി പുതിയ ഇന്റർലൈൻ കരാറൊപ്പിട്ട് എമിറേറ്റ്സ്. ഇതോടെ എമിറേറ്റ്സ് യാത്രികർക്ക് വിവിധ ചൈനീസ് നഗരങ്ങളിലേക്ക് എളുപ്പം പോകാം. കരാർ ഉടനടി പ്രാബല്യത്തിൽ വരുന്നതിനാൽ, എമിറേറ്റ്സ് യാത്രക്കാർക്ക് ലൂങ് എയറിന്റെ നെറ്റ്വർക്ക് വഴി ചൈനയിലെ 22 ലധികം പോയിന്റുകളിലേക്ക് കണക്റ്റുചെയ്യാൻ കഴിയും. ഹാങ്ഷൗ, ഷെൻഷെൻ, ഹോങ്കോങ് വഴിയാകും യാത്ര. പ്രധാന സാമ്പത്തിക, ജനസംഖ്യാ കേന്ദ്രങ്ങളാണ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ.

2004 മുതൽ എമിറേറ്റ്സ് ചൈന മെയിൻലാൻഡിൽ സർവീസ് നടത്തുന്നുണ്ട്. അഞ്ച് പ്രധാന നഗരങ്ങളായ ബീജിങ്, ഷാങ്ഹായ്, ഗ്വാങ്ഷൗ, ഷെൻഷെൻ, ഹാങ്ഷൗ എന്നിവിടങ്ങളിലേക്ക് 49 പ്രതിവാര വിമാന സർവീസുകൾ നടത്തുന്നുണ്ട്.

Advertising
Advertising

എയർ ചൈന, ചൈന സതേൺ എയർലൈൻസ്, സിചുവാൻ എയർലൈൻസ് എന്നിവയുമായി പങ്കാളിത്തവുണ്ട്. ഇതിലൂടെ സ്വന്തം നെറ്റ്വർക്കിന് പുറമെ രാജ്യത്തെ 110 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News