സൌദിയില്‍ തൊഴില്‍, ഇഖാമ നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

Update: 2018-06-05 13:35 GMT
Editor : Jaisy
സൌദിയില്‍ തൊഴില്‍, ഇഖാമ നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ
Advertising

പൊതുമാപ്പ് ആനുകൂല്യം അവസാനിക്കുന്ന സാഹചര്യത്തിലാണ് ജവാസാത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്

സൌദിയില്‍, തൊഴില്‍ - താമസ - അതിര്‍ത്തി നിയമത്തിന് വിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്ക് അഭയം നല്‍കുന്നവരും ശിക്ഷാനടപടി നേരിടേണ്ടി വരും. പൊതുമാപ്പ് ആനുകൂല്യം അവസാനിക്കുന്ന സാഹചര്യത്തിലാണ് ജവാസാത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്.

Full View

പത്ര ദൃശ്യ മാധ്യങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലമാണ് സൌദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കുന്നത്. എസ്എംഎസ്സായി മൊബൈലുകളില്‍ സന്ദേശം അയക്കുന്നുണ്ട്. സ്പോണ്‍സറുടെ കീഴിലല്ലാതെ ഫ്രീവിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 15,000 റിയാല്‍ പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷ. ഇത്തരക്കാര്‍ക്ക് പിന്നീട് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കും ഏര്‍പ്പെപടുത്തും. നിയമവിരുദ്ധര്‍ക്ക് അഭയമോ തൊഴിലോ നല്‍കുന്നവര്‍ക്ക് 25,000 റിയാല്‍ മുതല്‍ ലക്ഷം റിയാല്‍ വരെ പിഴ നല്‍കും. നിയമലംഘനത്തിന്റെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് പിഴയും ഇരട്ടിപ്പിക്കും. കൂടാതെ രണ്ട് വര്‍ഷം തടവ്, പേര് പരസ്യപ്പെടുത്തല്‍ എന്നിവയും ഇതിനുള്ള ശിക്ഷയില്‍ ഉള്‍പ്പെടുന്നു. സ്വന്തം ഉത്തരവാദിത്തില്‍ വിദേശി ജോലി ചെയ്യുന്നതിന് അവസരം ഒരുക്കുന്ന സ്വദേശിക്കും വിദേശിക്കും 15,000 റിയാല്‍ പിഴയും ആറ് മാസം തടവും ശിക്ഷ നല്‍കും. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടാം തവണ 30,000 റിയാല്‍ മൂന്നാം തവണ ലക്ഷം റിയാല്‍ എന്നിങ്ങിനെ പിഴ വര്‍ധിപ്പിക്കുമെന്നും ജവാസാത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News