സൌദിയുടെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റും മഴയും തുടരുന്നു

Update: 2018-06-05 15:06 GMT
Editor : Jaisy
സൌദിയുടെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റും മഴയും തുടരുന്നു

തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ

സൌദിയുടെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റും മഴയും തുടരുന്നു. രാത്രിയോടെ ഇടിയും മഴയും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ.

ഒരാഴ്ച മുന്‍പാരംഭിച്ച പൊടിക്കാറ്റ് ശക്തമാണ് സൌദിയുടെ വിവിധ പ്രവിശ്യകളില്‍. ഒപ്പം മഴയും മഞ്ഞു വീഴ്ചയും. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ഇത്. ഇന്നലെ രാത്രിയും ഇന്ന് പകലും വിവിധ പ്രവിശ്യകളില്‍ മഴ പെയ്തു. ഇന്ന് രാത്രിയോടെ പല പ്രവിശ്യകളിലും മഴ ശക്തമാകും. കനത്ത പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രിയിലുണ്ടായി. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്. അസീര്‍, ജിസാന്‍, മക്ക, മദീന,റിയാദ് അടക്കമുള്ള പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകും. ഒരാഴ്ചക്കകം രാജ്യത്തെ കാലാവസ്ഥ ചൂടിലേക്ക് മാറും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News