ഗള്‍ഫിലെ കേരളത്തില്‍ മഴക്കാല സീസണ്‍ തുടങ്ങി

സെപ്തംബർ 21 വരെ നീളുന്ന ഖരീഫ്​ സീസൺ ഒമാനിലെ ഏറ്റവും വലിയ ആഘോഷ കാലം കൂടിയാണ്

Update: 2018-06-24 05:31 GMT
Advertising

ഗൾഫിലെ കേരളം എന്നറിയപ്പെടുന്ന സലാലയിൽ മഴക്കാല സീസൺ തുടങ്ങി. സെപ്തംബർ 21 വരെ നീളുന്ന ഖരീഫ്
സീസൺ ,ഒമാനിലെ ഏറ്റവും വലിയ ആഘോഷ കാലം കൂടിയാണ്
.

Full View


ഇവിടുത്തെ മലകളും താഴ്
വരകളും പകരുന്ന ഹരിത ഭംഗി നുകരാൻ നിരവധി പേരാണ് ഇക്കാലയളവിൽ
സലാലയിലേക്ക്
ഒഴുകിയെത്തുക
.

മെകുനു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയുടെ ഫലമായി ദോഫാറിലെ താഴ്വരകൾ പച്ചപിടിച്ചിട്ടുണ്ട്
. വെള്ളച്ചാട്ടങ്ങളും രൂപം കൊണ്ടിട്ടുണ്ട്
. ഖരീഫ്
മഴ കൂടി എത്തുന്നതോടെ പച്ചപ്പിന്റെയും വെള്ളച്ചാട്ടങ്ങളുടെയുമൊക്കെ അഴക്
വർധിക്കും.സീസൺ കാലത്ത്
സലാലയിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ്
ദോഫാർ നഗരസഭയും ടൂറിസം മന്ത്രാലയവും നടത്തുന്നത്
. അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ മറ്റ്
ഭാഗങ്ങൾ വേനൽചൂടിൽ വെന്തുരുകുന്ന ഈ സമയത്താണ്
പ്രകൃതിയുടെ വരദാനം പോലെ സലാലയിൽ ഖരീഫ്
മഴയെത്തുന്നത്.

സന്ദർശകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദോഫാർ ടൂറിസം മന്ത്രാലയം ഡയറക്
ടർ ജനറൽ മർഹൂൻ ബിൻ സഈദ്
അൽ അംരി പറഞ്ഞു. ഇതിന്റെ ഭാഗമായി ദോഫാർ ടൂറിസം മാപ്പ്
പുറത്തിറക്കി. സലാല വിമാനത്താവളം അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ ഇൻ
ഫർമേഷൻ സെന്ററുകളും സ്ഥാപിക്കുന്നുണ്ട്. മെകുനുവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ സലലായിലെത്തുമെന്നാണ്
അധികൃതർ കണക്ക്
കൂട്ടുന്നത്
.

Tags:    

Similar News