കുവൈത്തില്‍ സർക്കാർ ജോലിയിൽ വിരമിക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുതെന്ന് കുവൈത്ത് 

വിദേശികളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടൊപ്പം സർക്കാർ സർവീസിൽനിന്ന്​ വിരമിക്കുന്ന സ്വദേശികളെ പരമാവധി മറ്റു ജോലികളിൽ നിയമിക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്.

Update: 2018-07-25 06:37 GMT

കുവൈത്തിൽ സർക്കാർ വകുപ്പുകളിൽനിന്ന് വിരമിക്കുന്നവരുടെ വിവരങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകി. സർക്കാർ ജോലിയിൽ വിരമിക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുതെന്ന് എല്ലാ സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയതായും കമീഷൻ അറിയിച്ചു.

Full View

വിദേശികൾ 17ാം നമ്പർ വിസ റദ്ദാക്കി രാജ്യം വിടുന്നതായുള്ള രേഖകളാണ് സമർപ്പിക്കേണ്ടത്. വിദേശികളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടൊപ്പം സർക്കാർ സർവീസിൽനിന്ന് വിരമിക്കുന്ന സ്വദേശികളെ പരമാവധി മറ്റു ജോലികളിൽ നിയമിക്കാനും നീക്കമാരംഭിച്ചിട്ടുണ്ട് . സർക്കാർ വകുപ്പുകളിൽനിന്ന് വിരമിച്ച കുവൈത്തികളോട് ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ പള്ളികളിൽ ഇമാമും മുഅദ്ദിനുകളുമായി ജോലി ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കാൻ ഔഖാഫ്- ഇസ് ലാമികകാര്യ മന്ത്രി ഡോ. ഫഹദ് അൽ അഫാസി നിർദേശം നൽകി. വിരമിക്കുന്ന സ്വദേശികൾക്ക് പരിശീലനം നൽകി സ്വകാര്യ മേഖലയിൽ വിന്യസിക്കുമെന്നു സ്വദേശിവത് കരണ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News