എണ്ണ ടാങ്കറുകൾക്കു നേരെയുളള യെമനിലെ ഹൂത്തികളുടെ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ

ഇറാൻ പിന്തുണയോടെ ഹൂത്തികൾ നടത്തുന്ന അപകടകരമായ നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്നും യു.എ.ഇ മുന്നറിയിപ്പ്​ നൽകി

Update: 2018-07-27 02:36 GMT
Advertising

ചെങ്കടൽ വഴി പോകുന്ന എണ്ണ ടാങ്കറുകൾക്കു നേരെയുളള യെമനിലെ ഹൂത്തികളുടെ ആക്രമണത്തെ അപലപിച്ച്
യു.എ.ഇ. ഇറാൻ പിന്തുണയോടെ ഹൂത്തികൾ നടത്തുന്ന അപകടകരമായ നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്നും യു.എ.ഇ മുന്നറിയിപ്പ്
നൽകി.

ഹൂത്തി ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക്
മുഖേനയുള്ള സൗദിയുടെ എണ്ണവിതരണം തടസപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ആഗോള വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യവും ഉണ്ടായി. എണ്ണവിതരണം തടസപ്പെടുത്തുന്ന നീക്കം അനുവദിക്കാൻ പറ്റില്ലെന്ന കടുത്ത മുന്നറിയിപ്പാണ് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് നൽകിയത്. യെമനിൽ നിന്ന്
ഹൂത്തികളെ ഇല്ലായ്മ ചെയ്യേണ്ടതിന്റെ അനിവാര്യതയാണ്
സംഭവം തെളിയിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യെമനിൽ നിയമസാധുതയുളള സർക്കാർ അധികാരത്തിൽ വരികയാണ്
വേണ്ടത്. എങ്കിൽ മാത്രമേ ഹൂത്തികളുടെ ഇത്തരം നിരുത്തരവാദ നീക്കങ്ങളെ ചെറുക്കാൻ സാധിക്കൂ എന്നും മന്ത്രി ഗർഗാശ്
വ്യക്തമാക്കി.

യെമനിൽ പോരടിക്കുന്ന വിവിധ വിഭാഗങ്ങളെ അനുരഞ്ജന പാതയിൽ കൊണ്ടു വരാൻ യു.എൻ ദൂതന്റെ നേതൃത്വത്തിൽ നടക്കുന്ന നീക്കം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ. തന്ത്രപ്രധാന തുറമുഖമായ ഹുദൈദയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നത് പ്രധാന ചുവടുവെപ്പായിരുന്നു. അറബ് സഖ്യസേനയുടെ സൈനിക നടപടിയാണ്
ഹൂത്തികളെ സമവായത്തിന് പ്രേരിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News