മസ്ജിദുല്‍ ഹറമില്‍ ജുമുഅയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്ത സന്തോഷത്തില്‍ ഇന്ത്യന്‍ ഹാജിമാര്‍

കഴിഞ്ഞ നാല് ദിവസങ്ങളിലായെത്തിയ പതിനാലായിരത്തിലേറെ ഹാജിമാരാണ് മക്കയിലുള്ളത്

Update: 2018-07-28 02:55 GMT

തീര്‍ഥാടനത്തിനെത്തിയ ശേഷം മസ്ജിദുല്‍ ഹറമില്‍ ജുമുഅയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്ത സന്തോഷത്തിലാണ് ഇന്ത്യന്‍ ഹാജിമാര്‍. കഴിഞ്ഞ നാല് ദിവസങ്ങളിലായെത്തിയ പതിനാലായിരത്തിലേറെ ഹാജിമാരാണ് മക്കയിലുള്ളത്. മദീനയിലെ പ്രവാചകന്റെ പള്ളിയിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഇത് വരെ ഇന്ത്യയില്‍ നിന്നും എത്തിയവരുടെ എണ്ണം അര ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇതില്‍ മദീന വഴിയെത്തിയ 14093 ഇന്ത്യന്‍ തീര്‍ഥാടകാരാണ് മക്ക ഹറമില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് എത്തിയത്. നാല്‍പതിനായിരത്തിലേറെ വരുന്ന ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലെ മസ്ജിദു നബവിയിലും പ്രാര്‍ഥനക്കെത്തി. അസിസിസിയ കാറ്റഗറിയില്‍ താമസിക്കുന്ന ഹാജിമാരെ തിരക്കൊഴിവാക്കാനായി രാവിലെ പത്തരയോടെ ഹറമിലെത്തിച്ചിരുന്നു. സുബഹിക്ക് തുടങ്ങിയ തീര്‍ഥാടക പ്രവാഹത്തില്‍ ഇരു ഹറമുകളും കവിഞ്ഞു. ബ്രാഞ്ച് ഒന്നിലും രണ്ടിലുമുള്ള ഹാജിമാര്‍ക്ക് ക്ലോക്ക്ട്ടവറിനു താഴെയുള്ള ബസ്‌ സ്റ്റേഷനിലെക്കായിരുന്നു സര്‍വീസ് 3, 4, 5A, 5B എന്നീ ബ്രാഞ്ചുകളില്‍ താമസിക്കുന്ന ഹാജിമാരെ ഇതര സ്റ്റേഷനിലേക്കും. വെള്ളിയാഴ്ചയിലെ ഹറം പ്രാര്‍ഥനയില്‍ സന്തുഷ്ടരാണ് ഹാജിമാര്‍.

Tags:    

Similar News