അസം പൗരത്വവിവാദത്തില്‍ വിദേശരാജ്യങ്ങളിലും പ്രതിഷേധം

അസം പൗരത്വപട്ടികയിൽനിന്ന് 40ലക്ഷംപേരെ പുറന്തള്ളിയ നടപടിയില്‍ വിദേശരാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിയുകയാണ്. അറബ് മാധ്യമങ്ങളും മറ്റും ഏറെ ഗൗരവത്തിലാണ് ഇതു സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.

Update: 2018-08-03 01:02 GMT

അസമിൽ നാൽപത് ലക്ഷത്തോളം പേരെ പൗരത്വ പട്ടികയിൽ നിന്ന്പുറന്തള്ളിയ നടപടിക്കെതിരെ ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലും കടുത്ത പ്രതിഷേധം. അറബ്മാധ്യമങ്ങളിലും മറ്റും രൂക്ഷമായ വിമർശം ഉയർന്നതോടെ ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ വിശദീകരണവുമായി രംഗത്തു വന്നു.

അസമിലെ പൗരത്വ പട്ടികയിൽ നിന്ന് നാൽപത് ലക്ഷം പേരെ പുറന്തള്ളിയ നടപടി രാജ്യത്തിനുള്ളിൽ മാത്രമല്ല, പുറത്തും ഇന്ത്യക്കെതിരെ തിരിയുകയാണ്. അറബ് മാധ്യമങ്ങളും മറ്റും ഏറെ ഗൗരവത്തിലാണ് ഇതു സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. മ്യാൻമർ ഭരണകൂടം റോഹിങ്ക്യകൾക്കെതിരെ തിരിഞ്ഞതു പോലെ സ്വന്തം ജനതയെ വേട്ടയാടാൻ ഇന്ത്യ നടത്തുന്ന ആസൂത്രിത നീക്കമായും ചിലർ സംഭവത്തെ ഉയർത്തി കാണിക്കുന്നു.

Advertising
Advertising

പാശ്ചാത്യ മാധ്യമങ്ങളും അസമിലെ പൗരത്വ വിവാദം കടുത്ത മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തുന്നത്. എന്നാൽ പ്രചാരണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ രംഗത്തു വന്നു.

Full View

അസമിൽ പ്രത്യേക മതവിഭാഗത്തിനെതിരായ നീക്കമായി പൗരത്വ പട്ടികയെ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് പ്രസ്താവനയിൽ എംബസി ചൂണ്ടിക്കാട്ടി. നിയമപ്രകാരമുള്ള നടപടി മാത്രമാണിതെന്നും സുപ്രീം കോടതി ഉൾപ്പടെയുള്ള സംവിധാനങ്ങളുടെ നിരീക്ഷണത്തിലാണ് കാര്യങ്ങളെന്നും പ്രസ്താവനയിൽ എംബസി വ്യക്തമാക്കി.

പൗരാവകാശ ലംഘനമായി പ്രശ്നം അവതരിപ്പിക്കപ്പെടുന്നത് പുറംലോകവുമായുള്ള അടുത്ത ബന്ധത്തിന് ദോഷം ചെയ്യുമെന്നു കണ്ടാണ് ബദൽ നടപടികൾക്ക് മുൻകൈയെടുക്കാൻ കേന്ദ്രം ഗൾഫിലെ നയതന്ത്ര കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയത്.

Tags:    

Similar News