ഇത്തവണ ഹജ്ജ് കൊടുംചൂടില്‍: മറികടക്കാന്‍ പോംവഴിയായി കുട

ഇന്നലെ വെള്ളിയാഴ്ച നമസ്കാരത്തിനെത്തിയ പലരും കുടയെടുത്തില്ല. താങ്ങാനാകാത്ത ചൂടിനെ തടയാന്‍ കുടയെടുത്തേ മതിയാകൂവെന്ന് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

Update: 2018-08-04 03:22 GMT

കൊടും ചൂടിലാണ് ഇത്തവണത്തെ ഹജ്ജ്. 45 ഡിഗ്രിക്ക് മുകളിലാണ് മക്കയിലെ ശരാശരി ചൂട്. അടുത്തയാഴ്ച ചൂടിനിയും കൂടും. ഇത് മറികടക്കാന്‍ ത്രിവര്‍ണക്കുടകള്‍ നല്‍കുന്നുണ്ട് ഇന്ത്യന്‍ ഹജ്ജ് മിഷന്‍.

43 ഡിഗ്രി ചൂടാണ് ഇന്നലെ മക്കയിലും പരിസര പ്രദേശങ്ങളിലും. ലക്ഷങ്ങളാണ് ഇന്നലെ ഹറമിലെത്തിയത്. പലരും ബസ്സിനുള്ള അവസരം കാത്തു നിന്നതോടെ മക്കയിലെ കത്തും ചൂടില്‍ പ്രയാസത്തിലായി. ഇത് മുന്‍കൂട്ടി കണ്ട് ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ എത്തിയപ്പോള്‍ തന്നെ ദേശീയ പതാകയുടെ നിറമുള്ള കുടകള്‍ നല്‍കിയിരുന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്‍. ഇന്നലെ വെള്ളിയാഴ്ച നമസ്കാരത്തിനെത്തിയ പലരും കുടയെടുത്തില്ല. താങ്ങാനാകാത്ത ചൂടിനെ തടയാന്‍ കുടയെടുത്തേ മതിയാകൂവെന്ന് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

Full View

കുടകള്‍ക്ക് പുറമെ പാനീയങ്ങളും വഴി തോറും നല്‍കുന്നുണ്ട് ഹജ്ജ് മിഷന്‍. ഒപ്പം ഹാജിമാര്‍ സഞ്ചരിക്കുന്ന ഇടങ്ങളിലെല്ലാം ഡോക്ടര്‍മാരുടേയും ആംബലുന്‍സിന്റേയും സേവനവും. ഇതൊക്കെയുണ്ടെങ്കിലും തലപിളരും ചൂടില്‍ കുടയേന്തി വന്നാല്‍ തണലോടെ ഹറമില്‍ നിന്നു മടങ്ങാം.

Tags:    

Similar News