കേരളം തനിച്ചല്ല; കണ്ണീരൊപ്പാന്‍ പ്രവാസലോകവും

സാമ്പത്തിക സഹായമായും ഉൽപന്നങ്ങളായും പരദേശികളുടെ കാരുണ്യം കേരളത്തിലേക്ക്​ ഒഴുകുകയാണ്​.

Update: 2018-08-18 06:50 GMT
Advertising

പ്രളയം നാശം വിതച്ച കേരളത്തിന്റെ കണ്ണീരൊപ്പാൻ പ്രവാസലോകവും. സാമ്പത്തിക സഹായമായും ഉൽപന്നങ്ങളായും പരദേശികളുടെ കാരുണ്യം കേരളത്തിലേക്ക് ഒഴുകുകയാണ്.

സമ്പന്നർ മാത്രമല്ല, പ്രവാസലോകത്തെ സാധാരണക്കാരും കേരളത്തിന് വേണ്ടി തങ്ങളാൽ സാധിക്കുന്നത് ചെയ്യാനുള്ള തിടുക്കത്തിലാണ്. പ്രളയ കെടുതിയിൽ കേരളം ഒറ്റക്കല്ലെന്ന് തെളിയിക്കുകയാണ് കടൽ കടന്നെത്തിയ ഈ മനുഷ്യർ. സാമൂഹിക മാധ്യമങ്ങളിലൂടെ ചില യു.എ.ഇ പൗരൻമാരും കേരളത്തെ പിന്തുണക്കാനുള്ള യത്നത്തിൽ സജീവമാണ്.

Full View

കെ.എം.സി.സി ഉൾപ്പെടെയുള്ള എണ്ണമറ്റ സംഘടനകളും നാട്ടിലേക്ക്
സാധ്യമായത്ര ഉൽപന്നങ്ങൾ എത്തിക്കുന്ന തിരക്കിലാണ്. കാർഗോ കമ്പനികളും മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും സേവന നിരക്ക് വേണ്ടെന്നു വെച്ചാണ് ദുരിതബാധിതരോട് ഐക്യപ്പെടുന്നത്.

കെടുതിക്കിരയായവർക്ക് ഗൾഫിൽ നിന്ന് ഉൽപന്നങ്ങൾ എത്തിക്കാൻ കാർഗോ കമ്പനികളുമായി സഹകരിച്ച് ഗൾഫ് മാധ്യമവും മീഡിയവൺ ചാനലും ആവിഷ്കരിച്ച പദ്ധതിക്കും മികച്ച പ്രതികരണമാണുള്ളത്. കേരളത്തെ പുനർനിർമിക്കാനുള്ള ഭാവി പദ്ധതികൾക്കും തങ്ങൾ കൂടെത്തന്നെ ഉണ്ടാകുമെന്ന ഉറപ്പും ഇവര്‍ നൽകുന്നുണ്ട്.

Tags:    

Similar News