അബൂദബിയിൽ നിന്ന്​ ദുരിതാശ്വാസ ഉൽപന്നങ്ങൾ കേരളത്തിലെത്തി

അബൂദബി യൂനിവേഴ്സൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് ഉൽപന്നങ്ങൾ നാട്ടിലെത്തിച്ചത്

Update: 2018-08-23 01:46 GMT

അബൂദബിയിൽ നിന്ന് ദുരിതാശ്വാസ ഉൽപന്നങ്ങളുമായുള്ള പ്രത്യേക വിമാനം കരിപ്പൂർ എയർപോർട്ടിലെത്തി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അബൂദബി യൂനിവേഴ്സൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് ഉൽപന്നങ്ങൾ നാട്ടിലെത്തിച്ചത്.

Full View

പ്രളയബാധിത പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക്
വിതരണം ചെയ്യാനുള്ള കിറ്റുകളാണ് നാട്ടിലെത്തിച്ചത്. അബൂദബി, അൽഎെൻ എന്നിവിടങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കി ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വിഭവ സമാഹരണം നടത്തിയതെന്ന്
അധികൃതർ അറിയിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും യൂനിവേഴ്
സൽ ഹോസ്പിറ്റൽ മേധാവിയുമായ ശബീർ നെല്ലിക്കോടിൻ നേതൃത്വത്തിലാണ് സാധനങ്ങൾ സംഭരിച്ച് നാട്ടിലെത്തിച്ചത്. പ്രളയബാധിതരെ സഹായിക്കുന്നതിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്കും യൂനിവേഴ്സൽ ഹോസ്പിറ്റൽ രൂപം നൽകിയിട്ടുണ്ട്

Tags:    

Similar News