തിരുപ്പിറവി ആഘോഷിച്ച് പ്രവാസികള്‍
വിവിധ രാജ്യക്കാര്‍ക്കായി വിവിധ ഭാഷകളില്‍ പ്രാര്‍ഥനകള്‍ നടക്കുന്നു എന്നതാണ് ഗള്‍ഫിലെ പള്ളികളിലെ പ്രത്യേകത. ക്രിസ്ത്യന്‍ സഭകള്‍ ഐക്യത്തോടെ വിവിധ ഭാഷകളില്‍ പാതിരാ കുര്‍ബാനകള്‍ നടത്തി.
ഗള്‍ഫില്‍ പ്രവാസികളായ ക്രിസ്തുമത വിശ്വാസികളും തിരുപ്പിറവി ആഘോഷത്തിലാണ്. ക്രിസ്ത്യന്‍ സഭകള്‍ ഐക്യത്തോടെ വിവിധ ഭാഷകളില്‍ പാതിരാ കുര്‍ബാനകള്‍ നടത്തി.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ നടന്ന കരോളിലും പാതിരാ കുര്‍ബാനയിലും നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുക്കാനെത്തിയത്.
ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ ദേവലായങ്ങളുള്ള രാജ്യമാണ് യു.എ.ഇ. രാജ്യത്തെ മിക്ക പള്ളികളിലും പാതിരാ കുര്‍ബാനകള്‍ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ രാജ്യക്കാര്‍ക്കായി വിവിധ ഭാഷകളില്‍ പ്രാര്‍ഥനകള്‍ നടക്കുന്നു എന്നതാണ് ഗള്‍ഫിലെ പള്ളികളിലെ പ്രത്യേകത.
ആഘോഷം സജീവമാണെങ്കിലും ഗള്‍ഫില്‍ ക്രിസ്മസിന് അവധിയില്ല എന്നതിനാല്‍ പലരുടെയും ആഘോഷം ജോലി സ്ഥലത്തായിരിക്കും. എന്നാല്‍, ക്രിസ്മസ് ആഘോഷിക്കാന്‍ പ്രത്യേക അവധി തരപ്പെടുത്തുന്നവരുമുണ്ട്.
സഭാ തര്‍ക്കം വാര്‍ത്തയില്‍ നിറയുന്ന കാലത്തും ഒരേ ചര്‍ച്ച് കോംപ്ലക്സില്‍ വിവിധ ക്രൈസ്തവ സഭകള്‍ ഒന്നിച്ച് ഐക്യത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ദുബൈയിലെ ക്രിസ്മസ് ആഘോഷം ആഗോള ക്രിസ്ത്യന്‍ സംഗമം കൂടിയാണ്.