ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരില്‍ എഴുപത്തി നാലായിരം പേര്‍ക്ക് മെട്രോ ട്രെയിന്‍ സേവനം ലഭിക്കും

Update: 2019-07-29 03:32 GMT
Advertising

ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരില്‍ എഴുപത്തി നാലായിരം പേര്‍ക്ക് മെട്രോ ട്രെയിന്‍ സേവനം ലഭിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയവര്‍ക്കാണ് ഈ സൗകര്യം. ബാക്കിയുള്ള ഹാജിമാര്‍ ബസ്സിലാണ് വിവിധ കേന്ദ്രങ്ങളിലേക്ക് നീങ്ങുക.

ഹജ്ജ് ചടങ്ങുകള്‍ നടക്കുന്നത് മിന, മുസ്തലിഫ, അറഫ, ജംറാത്ത് എന്നിവിടങ്ങളിലാണ്. ഇവയെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സേവനമാണ് മശാഇര്‍ മെട്രോ. യാത്രാ സേവനം ഒരുക്കാനുള്ള ചുമതല ഹജ്ജ് ഏജന്‍സികള്‍ക്ക് കീഴിലെ മുവിഫുമാര്‍ക്കാണ്. ഇതു പ്രകാരം ആകെയുള്ള ഇന്ത്യക്കാരില്‍ 74,000 പേര്‍ക്ക് ട്രെയിന്‍ സേവനമുണ്ടാകും. ഹാജിമാര്‍ തമ്പടിക്കുന്ന ഇടങ്ങളില്‍ നിന്ന് ട്രെയിന്‍ സ്റ്റേഷനിലേക്ക് നടന്നെത്താനുള്ള ദൂരത്തിലുള്ളവര്‍ക്കാണ് ടിക്കറ്റ് ലഭിക്കുക. ബാക്കിയുള്ള ഹാജിമാരെല്ലാം ഹജ്ജ് കര്‍മങ്ങള്‍ക്കായി ബസ് മാര്‍ഗമാണ് സഞ്ചരിക്കുക.

Tags:    

Similar News