റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്
Update: 2019-12-20 06:16 GMT
സൌദിയിലെ ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം അപകടത്തില്‍ പെട്ടു. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂർ മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
റിയാദില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ 350 കി.മി അകലെ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടം. കൂടെയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.