റിയാദിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാർ മരിച്ചു
തമിഴ്നാട്, കൊൽക്കത്ത സ്വദേശികളാണ് മരിച്ചത്
Update: 2026-01-22 18:12 GMT
റിയാദ്: റിയാദിലെ ദവാദ്മിയിൽ കൺസ്ട്രക്ഷൻ ജോലിക്കിടെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു.തമിഴ്നാട് തിരുനൽവേലി സ്വദേശി മാരിരിദുരൈ മൂർത്തി (46),പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി സീനുൽ ഹഖ് (36)എന്നിവരാണ് മരണപ്പെട്ടത്.അൽ ഷർഹാൻ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരയ രണ്ടുപേരും രണ്ട് മാസം മുമ്പാണ് കമ്പനി വിസയിൽ ഇന്ത്യയിൽ നിന്നെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾക്ക് കെഎംസിസിയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ,മലപ്പുറം ജില്ലാവെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ദവാദ്മി കെഎംസിസി ഭാരവാഹിയും,വെൽഫെയർ വിംഗ് വോളന്റിയേഴ്സുമായിട്ടുള്ള ഫിറോസ് മുക്കം,ഷാഫി കാവനൂർ എന്നിവർ രംഗത്തുണ്ട്