മസ്കത്തിൽ സു​ഗന്ധം പരക്കും...; ഒമാൻ പെർഫ്യൂം ഷോ ആറാം പതിപ്പിന് തുടക്കമായി

200ലധികം സംരംഭകർ പങ്കെടുക്കും

Update: 2026-01-23 10:38 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാൻ പെർഫ്യൂം ഷോയുടെ ആറാം പതിപ്പിന് ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ തുടക്കമായി. ജനുവരി 28 വരെ നീളുന്ന പ്രദർശനത്തിൽ ഒമാനിൽ നിന്നും മറ്റു അന്താരാഷ്ട്ര വിപണികളിൽ നിന്നുമായി 200 ലധികം സംരഭകരാണ് പങ്കെടുക്കുന്നത്.‌ ഡോ. ബസ്മ ഫഖ്രി അൽ സൈദിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.

പരമ്പരാ​ഗതവും ആധുനികവുമായ വത്യസ്ത സു​ഗന്ധങ്ങൾ അനുഭവിക്കാനും പ്രത്യേക ഓഫറുകളിലൂടെ ഇവ പെർഫ്യൂമുകൾ സ്വന്തമാക്കാനുമുള്ള അവസരമാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. മേഖലയിലെ പ്രമുഖ പെർഫ്യൂം നിർമാതാക്കളോടൊപ്പം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളും വ്യവസായ വിദ​ഗ്ധരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.കഴിഞ്ഞ വർഷം 30,000ത്തിലധികം സന്ദർശകർ പെർഫ്യൂം ഷോയിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News