മയക്കുമരുന്ന് ശേഖരം; മസ്‌കത്തിൽ 2 അറബ് പൗരൻമാർ പിടിയിൽ

15 താമസസ്ഥലങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്

Update: 2026-01-23 10:39 GMT

മസ്കത്ത്: മയക്കുമരുന്ന് കൈവശം വെച്ചതിന് 2 അറബ് പൗരൻമാരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്. സീബ്, ബൗഷർ വിലായത്തുകളിലെ 15 താമസസ്ഥലങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ക്രിസ്റ്റൽ മെത്ത്, മരിജുവാന, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകളാണ് കണ്ടെടുത്തത്. പ്രതികളിൽ സംശയം തോന്നിയ പൊലീസ് അവരുടെ നീക്കങ്ങൾ പിന്തുടർന്നാണ് വലയിലാക്കിയത്. പിടിച്ചെടുത്ത ലഹരിമരുന്നുകൾ വിൽപനയ്ക്കും ഉപയോഗത്തിനുമായി എത്തിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും ലഹരിക്കടത്തിനെതിരെ കർശനമായ ജാഗ്രത തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News