സൗദിയിൽ കെട്ടിട നിർമാണ ചെലവുകൾ വർധിക്കുന്നു

ഡിസംബർ മാസത്തിലെ കണക്കുകൾപ്രകാരം 1.1%ആണ് വർധന

Update: 2026-01-22 16:41 GMT

റിയാദ്: സൗദിയിൽ കെട്ടിട നിർമാണ ചെലവുകൾ വർധിച്ചതായി കണക്കുകൾ.അനുബന്ധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിലെ വർധനവാണ് പ്രധാന കാരണം. ഭവനങ്ങളും, വാണിജ്യ കെട്ടിടങ്ങളും ഇതിൽ ഉൾപെടും. ഡിസംബർ മാസത്തിലെ കണക്കുകൾപ്രകാരം 1.1%ആണ് വർധന. തൊഴിലാളി വേതനം, ഉപകരണങ്ങളും യന്ത്രങ്ങളുടെയും വാടക, അടിസ്ഥാന നിർമാണ സാമഗ്രികളുടെ ചെലവ് എന്നിവയിലുണ്ടായ വർധനവാണ് പ്രധാന കാരണങ്ങൾ. തൊഴിലാളികളുടെ വേതനത്തിൽ മാത്രം1.7% ആണ് വർധന.

വരും മാസങ്ങളിലും നിർമാണ ചെലവിൽ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഊർജ്ജവില, സിമെന്റ്, സ്റ്റീൽ, മരം പോലുള്ള സാമഗ്രികളുടെ വില, വിതരണ ശൃംഖല തുടങ്ങിയ ചെലവുകളും വർധിച്ചിട്ടുണ്ട്. നിർമാണ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സബ്‌സിഡികൾ പോലുള്ള സർക്കാർ ഇളവുകൾ നിലനിൽക്കുന്നുണ്ടെങ്കിലും നിർമാണ ചെലവുകളിലെ വർധന തുടരുകയാണ്..

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News