കോവിഡ് ദുരിതം: ജി.സി.സി നേതാക്കള്‍ ഭിന്നത മറന്ന് ഒരുമിക്കണമെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി
‘’ഗള്‍ഫ് മേഖല ഒരുമിച്ച് നിന്ന് കോവിഡിനെതിരെ പോരാടണം’’
കോവിഡ് രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ ഭിന്നതകളെല്ലാം മറന്ന് ഒന്നിക്കണമെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി ആവശ്യപ്പെട്ടു. ജിസിസി നേതാക്കള്‍ ഒന്നിച്ചിരുന്ന് കോവിഡിനെ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കണം. ഒപ്പം സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ രോഗം സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും ഗൌരവത്തിലുള്ള ചര്‍ച്ചകള്‍ നടത്തണം.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
‘’എപ്പോള്‍ എങ്ങനെ ഈ രോഗത്തെ നിയന്ത്രിക്കാനാകുമെന്ന കാര്യത്തില്‍ നമുക്കൊരു ഉറപ്പുമില്ല’’
‘’പക്ഷെ ഉറപ്പുള്ള കാര്യം ആഗോള ആരോഗ്യ സാമ്പത്തിക രാഷ്ട്രീയ മേഖലയില്‍ കോവിഡ് വന്‍ ആഘാതമേല്‍പ്പിക്കാന്‍ പോകുന്നുവെന്നതാണ്.’’
‘’കോവിഡ്-19 ന് മുമ്പും ശേഷവും എന്ന രീതിയില്‍ ലോകത്തെ ചരിത്രകാരന്മാര്‍ വിലയിരുത്തും.’’
‘’എന്നാല്‍ തന്‍റെ ആവശ്യം ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാനുള്ള തന്ത്രമാണെന്ന രീതിയില്‍ കാണരുത്’’
ഗള്‍ഫ് മേഖലയുടെ നന്മയ്ക്കും ഭാവിക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി കുറിച്ചു.