സൗദിയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വരെ മഴതുടരും; ജിസാൻ, അസീർ, അൽ-ബാഹ എന്നിവിടങ്ങളിൽ കാറ്റ് വീശാൻ സാധ്യത

അധികൃതർ ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചു

Update: 2026-04-01 06:49 GMT

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ മിതമായതോ ശക്തമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക റിപ്പോർട്ടുകളും മുന്നറിയിപ്പുകളും പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും, ചിലയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ജിസാൻ, അസീർ, അൽ-ബാഹ എന്നിവിടങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News