മേഖലയിലെ പ്രത്യേക സാഹചര്യം; തീർഥാടകരുടെ വരവ് സുഗമമാക്കാൻ പ്രത്യേക കൺട്രോൾ റൂം

വൻ സജ്ജീകരണങ്ങളുമായി സൗദി

Update: 2026-03-31 14:01 GMT

റിയാദ്: മേഖലയിലെ സമാധാനാന്തരീക്ഷത്തിന് വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ, വിദേശത്ത് നിന്നുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി സൗദി അറേബ്യ പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി. ഹജ്ജ്-ഉംറ മന്ത്രാലയം സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ഈ സംവിധാനം പ്രവർത്തനക്ഷമമാക്കിയത്.

മദീനയിലെ കിങ് സൽമാൻ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന ഉംറ-സിയാറ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബീഅയാണ് ഇക്കാര്യം അറിയിച്ചത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനും തീർഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാനും മന്ത്രാലയം പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News