മമ്തയുടെ 'തേടൽ' പുറത്തിറങ്ങി; പാടി അഭിനയിച്ച ആദ്യ ആൽബം
ദുബൈയിലാണ് ആൽബം ചിത്രീകരിച്ചത്
നടി മമ്ത മോഹൻദാസ് പാടി അഭിനയിച്ച ആദ്യ സംഗീത ആൽബം പുറത്തിറങ്ങി. തേടൽ എന്ന പേരിൽ യൂട്യൂബിലാണ് വീഡിയോ റിലീസ് ചെയ്തത്. ദുബൈയിലുള്ള സച്ചിൻരാമദാസ് സംവിധാനം ചെയ്ത വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും ദുബൈയിലാണ്.
പ്രണയം തേടി ദുബൈയിൽ അലയുന്ന രണ്ടുപേരുടെ കഥയാണ് തേടൽ എന് സംഗീത ചിത്രത്തിന്റെ ഇതിവൃത്തം. ദുബൈയിലെ സച്ചിൻ രാമദാസ് വീഡിയോ സംവിധാനം ചെയ്ത വിഡിയോയിലെ സംഗീതം സച്ചിൻ വാര്യരുടേതാണ്. സച്ചിൻ മമതക്കൊപ്പം ഇതിൽ പാടുന്നുമുണ്ട്. ഗാനത്തിന്റെ വരികൾ അനു എലിസബത്ത് ജോസിന്റേതാണ്. 7 മീഡിയ, നികോൺ, മിനിശർമ, സചിൻ രാമദാസ്, ഐവിൻ ഗ്രേഷ്യസ്, കേശവ് പുരുഷോത്ത് എന്നിവർ ചേർന്നാണ് നിർമാണം.
തമിഴ്നാട് സ്വദേശിയായ അർജുൻ രാമൻ ചിത്രത്തിൽ മമ്തക്കൊപ്പം വേഷമിടുന്നു. ദുബൈയിലെ 16 കേന്ദ്രങ്ങളിലായിരുന്നു ചിത്രീകരണം. വീഡിയോ റിലീസിന്റെ ഭാഗമായി മമ്ത ഓൺലൈനിൽ ദുബൈയിൽ മാധ്യമപ്രവർത്തകരുമായി തേടലിന്റെ വിശേഷങ്ങൾ പങ്കുവെച്ചു. വാർത്താ സമ്മേളനത്തിൽ സച്ചിൻ രാമദാസ്, സച്ചിൻ വാര്യർ, നരേന്ദ്രമേനാൻ, കേശവ് പുരുഷോത്ത് തുടങ്ങിയവരും പങ്കെടുത്തു.
ഛായഗ്രഹണം മാർക് ഹോബ്സൺ നിർവഹിച്ചു. സജാദ് അസീസാണ് എഡിറ്റിങ്, ജിജോ വർഗീസാണ് കളറിസ്റ്റ്.