ഖത്തര്‍ എയര്‍വേയ്സ് പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
തിങ്കളാഴ്ച്ച മുതല്‍ ഈ പുതിയ നിരക്ക് രീതികള്‍ നിലവില്‍ വന്നതായും അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ എയര്‍വേയ്സ് പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. എക്കണോമി, ബിസിനസ് ക്ലാസുകളില്‍ ആറ് തരം വ്യത്യസ്ത നിരക്കുകളാണ് അവതരിപ്പിച്ചത്. കൂടുതല്‍ ആസ്വാദ്യകരവും സൗകര്യപ്രദവുമായ വിമാനയാത്ര ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തര്‍ എയര്‍വേയ്സ് പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫേര്‍ട്ട്, എലൈറ്റ് എന്നീ മൂന്ന് തരം ഫെയറുകളും എക്കണോമി ക്ലാസില്‍ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫേര്‍ട്ട് എന്നീ മൂന്ന് തരം ടിക്കറ്റ് നിരക്കുകളുമാണുണ്ടാവുക. ഓരോ ടിക്കറ്റിലും വ്യത്യസ്തമായ സേവനങ്ങളും സൗകര്യങ്ങളുമാണുള്ളത്. എക്കണോമിയില്‍ കംഫേര്‍ട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ബിസിനസ് എലൈറ്റ് ഫാമിലി ടിക്കറ്റാണെങ്കില്‍ യാത്രാ തീയതി സൗകര്യത്തിന് മാറ്റാന്‍ കഴിയും. ഫീസ് ഇല്ലാതെ തന്നെ പണം മടകിക്കിട്ടാനുള്ള അവസരവും ഈ ടിക്കറ്റെടുക്കുന്നവര്‍ക്കുണ്ട്. ഓരോ ടിക്കറ്റിലും ലഭ്യമായ വ്യത്യസ്ത സൗകര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടാതെ എക്കണോമി ക്ലാസില്‍ നേരത്തെയെടുത്ത നിരക്കില്‍ നിന്നും ഉയര്‍ന്ന നിരക്കിലേക്ക് മാറുമ്പോള്‍ അഞ്ച് കിലോ അധിക ബാഗേജും ഫ്രീയായി ലഭിക്കും. കൂടാതെ നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഔട്ട്ലറ്റുകളില്‍ 40 ശതമാനം ഡിസ്കൌണ്ടും ലഭിക്കും. തിങ്കളാഴ്ച്ച മുതല്‍ ഈ പുതിയ നിരക്ക് രീതികള്‍ നിലവില്‍ വന്നതായും അധികൃതര്‍ അറിയിച്ചു.